ആറുമാസത്തിലേറെ വിദേശവാസം; ദുബായ് വിസക്കാർക്ക് പ്രവേശനാനുമതിയില്ല

യുഎഇ വിസക്കാർക്ക് വിദേശത്ത് താങ്ങാവുന്ന പരമാവധി കാലാവധി ആറ് മാസമാണ്. ദുബായ് ഒഴികെയുള്ള മറ്റു എമിറേറ്റ് വിസക്കാർക്ക് തക്കതായ കാരണം ഉണ്ടെങ്കിൽ ആറ് മാസത്തിൽ കൂടുതൽ വിദേശത്ത് കഴിയാം.

By Trainee Reporter, Malabar News
Malabarnews_dubai
Representational image
Ajwa Travels

അബുദാബി: ആറ് മാസത്തിൽ കൂടുതൽ കാലം വിദേശത്ത് കഴിയുന്ന ദുബായ് വിസക്കാർക്ക് പ്രവേശനാനുമതി അനുവദിക്കില്ലെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ്, കസ്‌റ്റംസ്‌ ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) അറിയിച്ചു. എന്നാൽ, ഗോൾഡൻ വിസക്കാർക്ക് ഇളവുണ്ട്.

യുഎഇ വിസക്കാർക്ക് വിദേശത്ത് താങ്ങാവുന്ന പരമാവധി കാലാവധി ആറ് മാസമാണ്. ദുബായ് ഒഴികെയുള്ള മറ്റു എമിറേറ്റ് വിസക്കാർക്ക് തക്കതായ കാരണം ഉണ്ടെങ്കിൽ ആറ് മാസത്തിൽ കൂടുതൽ വിദേശത്ത് കഴിയാം. ഇത്തരക്കാർ ഐസിപിയിൽ റീ എൻട്രി പെർമിറ്റിന് അപേക്ഷിക്കുമ്പോൾ എമിറേറ്റ്‌സ് ഐഡി, പാസ്‌പോർട്ട് എന്നിവയുടെ പകർപ്പിനൊപ്പം വൈകിയതിന്റെ കാരണവും ബോധിപ്പിക്കണം.

180 ദിവസത്തിൽ കൂടുതൽ തങ്ങുന്ന ഓരോ മാസത്തിനും 100 ദിർഹം വീതം പിഴ അടക്കണം. റസിഡൻസ് വിസയ്‌ക്ക് കുറഞ്ഞത് 30 ദിവസത്തെ കാലാവധി ഉണ്ടായിക്കണം എന്നതാണ് മറ്റൊരു നിബന്ധന. വ്യക്‌തിഗത വിസയാണെങ്കിൽ ഐസിപി വെബ്‌സൈറ്റ് വഴിയും അല്ലാത്തവർ അതാതു കമ്പനി വഴിയുമാണ് റീ എൻട്രി പെർമിറ്റിന് അപേക്ഷിക്കേണ്ടത്. അപേക്ഷ അംഗീകരിച്ചാൽ 30 ദിവസത്തിനകം രാജ്യത്ത് പ്രവേശിക്കണം.

Most Read: പല്ല്, കണ്ണ്, മൂക്ക് എല്ലാമുണ്ട്; ഇത് മനുഷ്യ മുഖമോ അതോ ചക്കയോ?

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE