തെരുവ് നായ ആക്രമണം; ഇരുചക്ര വാഹന, കാൽനട യാത്രക്കാർക്ക് ഭീഷണി

By Team Member, Malabar News
Street Dogs Attack Increased In kannur
Rep. Image
Ajwa Travels

കോഴിക്കോട്: ജില്ലയിലെ മേപ്പയൂരിലുള്ള അരിക്കുളം മുക്കിലും പരിസര പ്രദേശങ്ങളിലും തെരുവ് നായ ശല്യം രൂക്ഷമാകുന്നു. ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിക്കുന്ന ആളുകൾക്ക് പുറകെ ഓടി അപകടങ്ങൾ ഉണ്ടാകുന്നതും, കാൽനട യാത്രക്കാരെ ആക്രമിക്കുന്നതും നിലവിൽ പതിവ് കാഴ്‌ചയാകുകയാണ്.

അടുത്തിടെയാണ് പ്രദേശത്ത് തെരുവ് നായകൾ ചേർന്ന് തൊഴിലുറപ്പ് തൊഴിലാളികളെ ആക്രമിച്ചത്. കൂടാതെ അരിക്കുളം യുപി സ്‌കൂൾ, എൽപി സ്‌കൂൾ എന്നിവയുടെ പരിസരങ്ങളിൽ തെരുവ് നായകൾ വർധിക്കുന്നത് രക്ഷിതാക്കൾക്കും, വിദ്യാർഥികൾക്കും ആശങ്ക സൃഷ്‌ടിക്കുന്നുണ്ട്. നവംബർ ഒന്നാം തീയതി മുതൽ സ്‌കൂളുകൾ തുറക്കുമ്പോൾ സ്‌കൂൾ പരിസരത്തെ നായശല്യം വിദ്യാർഥികൾക്ക് വെല്ലുവിളി ഉണ്ടാക്കും.

കൂടാതെ രാത്രി വൈകി യാത്ര ചെയ്യുന്ന ആളുകളെയും, രാവിലെ നടക്കാൻ ഇറങ്ങുന്ന ആളുകളെയും നായകൾ ആക്രമിക്കുന്നത് നിത്യകാഴ്‌ചയാകുകയാണ്. ഈ സാഹചര്യത്തിൽ തെരുവ് നായകളുടെ ശല്യത്തിന് അടിയന്തിര പരിഹാരം കാണണമെന്ന ആവശ്യവുമായി നാട്ടുകാർ അധികൃതരെ സമീപിച്ചിട്ടുണ്ട്.

Read also: ഇനി മലക്കപ്പാറയിലേക്ക്; ആദ്യ സർവീസ് നാളെ ആരംഭിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE