പാലക്കാട്: ജില്ലയിലെ കല്ലടത്തൂരിൽ തെരുവ് നായ ആക്രമണം രൂക്ഷം. പിഞ്ചുകുഞ്ഞ് ഉൾപ്പടെ 3 പേർക്കാണ് തെരുവ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റത്. മുറ്റത്ത് കളിക്കുകയായിരുന്ന 3 വയസുള്ള കുട്ടിയുടെ കഴുത്തിൽ കടിക്കുകയായിരുന്നു. കൂടാതെ 2 സ്‌ത്രീകൾക്കും നായകളുടെ ആക്രമണത്തിൽ പരിക്കേറ്റു.
ആളുകളെ ആക്രമിക്കുന്നതിനൊപ്പം തന്നെ വളർത്തു മൃഗങ്ങൾക്കും തെരുവ് നായകൾ ഭീഷണിയാകുകയാണ്. പ്രദേശത്തെ 2 പശുക്കൾക്കാണ് കഴിഞ്ഞ ദിവസങ്ങളിൽ നായകളുടെ കടിയേറ്റത്. നിലവിൽ ഇവിടെ തെരുവ് നായകളുടെ ആക്രമണം ക്രമാതീതമായി ഉയർന്നിട്ടുണ്ടെന്ന് നാട്ടുകാർ വ്യക്‌തമാക്കുന്നുണ്ട്.
Read also: ചെക്ക്പോയിന്റില്‍ വണ്ടി നിര്‍ത്തിയില്ല; അഫ്‌ഗാനില്‍ ഡോക്‌ടറെ താലിബാന്‍ വെടിവെച്ച് കൊന്നു