ആറാട്ടുപുഴയിൽ അതിശക്‌തമായ കടൽക്ഷോഭം

By News Bureau, Malabar News
Ajwa Travels

ആലപ്പുഴ: ആറാട്ടുപുഴ മേഖലയിൽ ശക്‌തമായ കടൽ ക്ഷോഭം. വലിയഴീക്കൽ പാലത്തിന് സമീപമുള്ള പ്രദേശത്താണ് ഉച്ചയ്‌ക്ക് മൂന്ന് മണിയോടെ കടൽക്ഷോഭം ഉണ്ടായത്. ആലപ്പുഴ കൊല്ലം തീരദേശങ്ങളിലെ ജനങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാന പാലമാണിത്.

അപ്രോച്ച് റോഡിലും വെള്ളം കയറിയിട്ടുണ്ട്. ഇതോടെ ഇതുവഴിയുള്ള ഗതാഗതം ദുഷ്‌കരമായി. സമീപപ്രദേശങ്ങളായ പെരുമ്പാടി, തറയിൽകടവ് പ്രദേശങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. ഈ പ്രദേശങ്ങളിൽ കടൽഭിത്തിയില്ല.

കോട്ടയത്തിന്റെ കിഴക്കൻ മേഖലയിലും കനത്ത മഴയാണ് ഇന്ന് ലഭിച്ചത്. തീക്കോയി, തലനാട്, പൂഞ്ഞാര്‍ പഞ്ചായത്ത്, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം എന്നിവിടങ്ങളിൽ മഴ പെയ്‌തു. കോട്ടയം നഗരത്തിലും മഴയുണ്ട്. എന്നാൽ കാര്യമായ നാശനഷ്‌ടങ്ങളൊന്നും റിപ്പോർട് ചെയ്‌തിട്ടില്ല.

അതേസമയം സംസ്‌ഥാനത്തെ വടക്കൻ ജില്ലകളിൽ ഇന്ന് തീവ്ര മഴ മുന്നറിയിപ്പുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ റെഡ് അലർട്ടും തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടുണ്ട്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും നിലവിലുണ്ട്.

സംസ്‌ഥാനത്ത് രണ്ട് ദിവസം കൂടി അതിശക്‌തമായ മഴ തുടർന്നേക്കും. വടക്കൻ കേരളത്തിന് മുകളിലുണ്ടായിരുന്ന ചക്രവതച്ചുഴി തമിഴ്നാടിന് മുകളിലേക്ക് മാറിയിട്ടുണ്ട്. നിലവിൽ ചക്രവതച്ചുഴി വടക്കൻ തമിഴ്നാടിന് മുകളിൽ എന്നാണ് കേന്ദ്രകാലാവസ്‌ഥാ വകുപ്പ് അറിയിക്കുന്നത്. രാത്രിയോടെ വടക്കൻ കേരളത്തിൽ മഴ കുറച്ചുകൂടി ശക്‌തിപ്രാപിക്കുമെന്നും കേന്ദ്രകാലാവസ്‌ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.

Most Read: ആരോഗ്യ സര്‍വകലാശാലയില്‍ 46 പുതിയ തസ്‌തികകള്‍ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE