പ്ളസ് വൺ പ്രവേശനം; സംസ്‌ഥാനത്ത് ജൂലൈ 11 മുതൽ അപേക്ഷ സമർപ്പിക്കാം

By Team Member, Malabar News
Student Can Apply For Plus One Admission From July 11 In Kerala
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് പ്ളസ് വൺ പ്രവേശനത്തിനുള്ള വിജ്‌ഞാപനം പുറപ്പെടുവിച്ചു. ജൂലൈ 11ആം തീയതി മുതൽ പ്രവേശനത്തിന് ഓൺലൈനായി അപേക്ഷിക്കാം. ജൂലൈ 18 ആണ് അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി.

ജൂലൈ 21ആം തീയതി ട്രയൽ അലോട്ട്മെന്റും, 27ആം തീയതി ആദ്യ അലോട്ട്മെന്റും, ഓഗസ്‌റ്റ് 11ആം തീയതി ആദ്യ ഘട്ടത്തിലെ അവസാന അലോട്ട്മെന്റും നടക്കുമെന്ന് അധികൃതർ വ്യക്‌തമാക്കി. ഇതോടെ ഓഗസ്‌റ്റ് 17ആം തീയതിയോടെ ഭൂരിഭാഗം സീറ്റുകളിലും അഡ്‌മിഷൻ നൽകി പ്ളസ് വൺ ക്‌ളാസുകൾ ആരംഭിക്കാൻ കഴിയുമെന്നാണ് അധികൃതരുടെ നിഗമനം.

തുടർന്ന് സപ്ളിമെന്ററി അലോട്ട്‌മെന്റുകളിലൂടെ ശേഷിക്കുന്ന ഒഴിവുകൾ നികത്തി 2022 സെപ്റ്റംബർ 30ന് പ്രവേശന നടപടികൾ അവസാനിപ്പിക്കും. കൂടാതെ പ്ളസ് വണ്‍ അഡ്മിഷന് മുന്നോടിയായി ഏഴ് ജില്ലകളിലെ സർക്കാർ സ്‌കൂളുകളിൽ 30 ശതമാനം കൂട്ടി. തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ഏഴ് ജില്ലകളിലാണ് സീറ്റുകൾ വ‍ര്‍ധിപ്പിച്ചത്.

Read also: ബാലുശേരിയിലെ ആൾക്കൂട്ട ആക്രമണം; രണ്ടുപേർ കൂടി പിടിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE