ഇടുക്കി: ബൈക്ക് അപകടത്തില്‍പ്പെട്ട വിദ്യാര്‍ഥി മരിച്ചത് ചികിൽസ വൈകിയതിനെ തുടര്‍ന്നെന്ന് സഹപാഠികള്‍. കായംകുളം സ്വദേശി ഉണ്ണിക്കുട്ടന്റെ മരണത്തിലാണ് സഹപാഠികള്‍ തൊടുപുഴ ജില്ലാ ആശുപത്രിക്ക് എതിരെ ആരോപണം ഉന്നയിച്ചത്.
തൊടുപുഴയിലെ സ്വകാര്യ പോളിടെക്‌നിക്കിലെ മൂന്നാം വർഷ വിദ്യാർഥിയായിരുന്നു 21കാരനായ ഉണ്ണിക്കുട്ടന്‍. ബൈക്ക് അപകടത്തില്‍പ്പെട്ട് വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിൽസ ലഭിക്കാന്‍ 10 മിനിറ്റ് വൈകിയെന്നാണ് സഹപാഠികളുടെ ആരോപണം. എന്നാല്‍ പ്രാഥമിക ചികിൽസയ്‌ക്കുള്‍പ്പടെ മൂന്ന് മിനിറ്റ് മാത്രമാണ് എടുത്തതെന്നാണ് ആശുപത്രിയുടെ വിശദീകരണം.
National News: ചോക്ക്ളേറ്റ് നൽകി അഞ്ചു വയസുകാരിയെ പീഡിപ്പിച്ചു; 20കാരൻ അറസ്‌റ്റിൽ