അധ്യാപകന്റെ തലയില്‍ മാലിന്യക്കുട്ട കമിഴ്‌ത്തി വിദ്യാർഥികൾ; അന്വേഷണം

By Syndicated , Malabar News
students-assault-teacher
Ajwa Travels

ബംഗളൂരു: അധ്യാപകനോട് മോശമായി പെരുമാറുകയും തലയില്‍ മാലിന്യക്കുട്ട കമിഴ്‌ത്തുകയും ചെയ്‌ത സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവ്. കര്‍ണാടകയിലെ ദാവന്‍ഗരെ ജില്ലയില്‍ ഒരു കൂട്ടം വിദ്യാര്‍ഥികള്‍ അധ്യാപകനോട് മോശമായി പെരുമാറുന്നതിന്റെ വീഡിയോ സമൂഹ മാദ്ധ്യമങ്ങളില്‍ പ്രചരിച്ചത് പിന്നാലെയാണ് അന്വേഷണം. കര്‍ണാടക വിദ്യാഭ്യാസ വകുപ്പാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

കർണാടക ചന്നഗിരി നഗരത്തിലെ സര്‍ക്കാര്‍ ഹൈസ്‌കൂളിലേതാണ് വിഡിയോ. കഴിഞ്ഞ ഡിസംബര്‍ മൂന്നിനാണ് സംഭവം. അധ്യാപകനോട് വിദ്യാര്‍ഥികള്‍ മോശമായി പെരുമാറുന്നതും അധ്യാപകന്‍ ക്ളാസെടുക്കാന്‍ തുടങ്ങുമ്പോള്‍ വിദ്യാര്‍ഥികള്‍ അധ്യാപകന്റെ തലയില്‍ മാലിന്യക്കുട്ട കമിഴ്‌ത്തുകയായിരുന്നു.

ക്ളാസ് മുറിയില്‍ ലഹരിവസ്‌തുക്കളുടെ പാക്കറ്റ് കണ്ടത് ചോദ്യം ചെയ്‌തതോടെയാണ് അതിക്രമമെന്ന് അധ്യാപകന്‍ ഡെക്കാന്‍ ഹെറാള്‍ഡിനോട് പറഞ്ഞു. അതേസമയം, സംഭവത്തില്‍ അധ്യാപകന്‍ വിദ്യാര്‍ഥികള്‍ക്കെതിരെ പരാതി നല്‍കിയിട്ടില്ല.

Read also: തന്നെ നിയമിച്ചത് കേരളാ ഗവര്‍ണർ; കണ്ണൂര്‍ വിസി ഗോപിനാഥ് രവീന്ദ്രന്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE