കണ്ണൂർ: തന്റേത് രാഷ്‌ട്രീയ നിയമനമാണോ എന്നത് നിയമിച്ചവരോട് ചോദിക്കണം എന്ന് കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍. കേരളാ ഗവര്‍ണരാണ് നിയമനം നടത്തിയത്. സ്‌ഥാനം ഒഴിയുന്നതിനെ കുറിച്ച് ആലോചിച്ചിട്ടില്ലെന്നും കണ്ണൂര്‍ വിസി ഗോപിനാഥ് രവീന്ദ്രന്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. നാല് വര്‍ഷത്തേക്കാണ് ഗോപിനാഥ് രവീന്ദ്രന് പുനര്‍ നിയമനം നല്‍കിക്കൊണ്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അനുമതി നല്‍കിയത്.
നിയമന വിവാദം കത്തി നില്‍ക്കുന്ന സാഹചര്യത്തിലാണ് വിസിയായിവീണ്ടും നിയമനം നല്‍കാനുള്ള സര്‍ക്കാര്‍ ശുപാര്‍ശ ഗവര്‍ണര്‍ അംഗീകരിച്ചത്. കാലടി, കണ്ണൂര്‍ സര്‍വകലാശാലകളിലെ വിസി നിയമനങ്ങളിലാണ് ഗവര്‍ണറുടെ അതൃപ്‌തി.
സര്‍വകലാശാലകളില്‍ രാഷ്‌ട്രീയ അതിപ്രസരമെന്നും അതംഗീകരിക്കാന്‍ കഴിയില്ലെന്നും വ്യക്‌തമാക്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ രംഗത്ത് വന്നിരുന്നു. വിഷയത്തില്‍ ധനമന്ത്രിയും ചീഫ് സെക്രട്ടറിയും ഗവര്‍ണറെ കണ്ടെങ്കിലും നിലപാടില്‍ മാറ്റമില്ലാതെ വിമര്‍ശനം തുടരുകയാണ് ഗവര്‍ണര്‍. ചാന്‍സലര്‍ എന്നത് ഭരണഘടനാ പദവിയല്ലെന്നും തനിക്ക് സ്‌ഥാനത്ത് തുടരാന്‍ കഴിയില്ലെന്ന് പറഞ്ഞ ഗവര്‍ണര്‍, സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്‌ഥാനം മുഖ്യമന്ത്രി ഏറ്റെടുക്കട്ടെയെന്നും കഴിഞ്ഞ ദിവസം വ്യക്‌തമാക്കിയിരുന്നു.
Read also: നിസ്‌കാരം അനുവദിക്കില്ല; ഹരിയാനയില്‍ ഹിന്ദുത്വ ഗ്രൂപ്പുകളുടെ അതിക്രമം തുടരുന്നു