
മലപ്പുറം: ദാഹ ജലത്തിന് വേണ്ടി അലയുന്ന പറവകള്‍ക്കും സഹ ജീവികള്‍ക്കും ദാഹ ജലമൊരുക്കുക എന്ന ലക്ഷ്യത്തോടെ എസ്‌വൈഎസ് മലപ്പുറം സോണ്‍ കമ്മിറ്റിക്ക് കീഴില്‍ നടപ്പിലാക്കുന്ന ‘പറവകള്‍ക്കൊരു തണ്ണീര്‍ക്കുടം പദ്ധതി’ സമസ്‌ത ജില്ലാ സെക്രട്ടറി പി ഇബ്‌റാഹീം ബാഖവി ഉൽഘാടനം നിർവഹിച്ചു.
സോണ്‍ പരിധിയില്‍ അയ്യായിരം തണ്ണീര്‍ക്കുടങ്ങള്‍ സ്ഥാപിക്കും. പദ്ധതി നടപ്പാക്കുന്നതിനായി എസ്‌വൈഎസ് മലപ്പുറം സോണ്‍ സാമൂഹികം ഡയറക്ടറേറ്റിന് കീഴില്‍ 69 യൂണിറ്റുകളില്‍ പ്രത്യേകം വളണ്ടിയര്‍മാരെ തെരഞ്ഞെടുത്തിട്ടുണ്ട്. എസ്‌വൈഎസ് മലപ്പുറം സോണ്‍ പ്രസിഡണ്ട് ദുല്‍ഫുഖാര്‍ അലി സഖാഫി അധ്യക്ഷത വഹിച്ചു.
സാമൂഹികം സെക്രട്ടറി ബദ്റുദ്ധീന്‍ കോഡൂര്‍, ഖാലിദ് സഖാഫി സ്വലാത്ത് നഗര്‍, ശിഹാബലി അഹ്സനി, അബ്ദുൽ ജലീല്‍ അസ്ഹരി, ബഷീര്‍ സഅദി, ബഷീര്‍ സഖാഫി സികെ എന്നിവര്‍ സംബന്ധിച്ചു.
Most Read: ‘ആഗോളതലത്തിൽ ഇന്ത്യയുടെ പാരമ്പര്യത്തിന് ഏറ്റവും വലിയ ഭീഷണി മതേതരത്വം’; യോഗി ആദിത്യനാഥ്