വിദ്യഭ്യാസ-സാന്ത്വന കേന്ദ്രമായി ‘സുന്നി സെന്റര്‍’ തുറന്നു

By Desk Reporter, Malabar News
Sunni Center opened at Melmuri - Konompara
'സുന്നി സെന്റര്‍' ഉൽഘാടനം സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നിർവഹിക്കുന്നു

മേല്‍മുറി: നിര്‍ധനരായ രോഗികളെ സഹായിക്കാന്‍ സാന്ത്വന കേന്ദ്രമായും വിദ്യാർഥികൾക്ക് ട്യൂഷന്‍, കരിയര്‍ ഗൈഡന്‍സ് തുടങ്ങിയ പിന്തുണ നൽകുന്നതിനും ആവശ്യമായ വിദ്യഭ്യാസ-സാന്ത്വന കേന്ദ്രം മേൽമുറി കോണോംപാറയിൽ പ്രവർത്തനം ആരംഭിച്ചു.

സമസ്‌തക്ക് കീഴിലുള്ള കേരള മുസ്‌ലിം ജമാഅത്ത്, എസ്‌വൈഎസ്‌, എസ്‌എസ്‌എഫ് എന്നിവരുടെ സംയുക്‌ത സാമൂഹിക സേവന സംരംഭമാണ് സുന്നി സെന്റര്‍ എന്ന പേരിൽ അറിയപ്പെടുന്ന വിദ്യഭ്യാസ-സാന്ത്വന കേന്ദ്രം. മലബാറിലെ വിവിധ ഇടങ്ങളിൽ ഇത്തരം നിരവധി കേന്ദ്രങ്ങൾ സാമൂഹ്യ സേവനരംഗത്ത് പ്രവർത്തിക്കുന്നുണ്ട്. കോണോംപാറ യൂണിറ്റ് കമ്മിറ്റിക്ക് കീഴിൽ ഇന്ന് നിലവിൽ വന്ന ‘സുന്നി സെന്റര്‍’ ഉൽഘാടനം കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നിര്‍വഹിച്ചു.

സമസ്‌ത മലപ്പുറം ജില്ലാ സെക്രട്ടറി ഇബ്‌റാഹീം ബാഖവി മേല്‍മുറി അദ്ധ്യക്ഷത വഹിച്ചു. എസ്‌വൈഎസ്‌ മലപ്പുറം സോണ്‍ പ്രസിഡണ്ട് ദുല്‍ഫുഖാര്‍ അലി സഖാഫി, കേരള മുസ്‌ലിം ജമാഅത്ത് സോണ്‍ സെക്രട്ടറി മൂസക്കുട്ടി ഹാജി, അസീസ് ഫൈസി മേല്‍മുറി, എസ്‌എംഎ മേഖലാ സെക്രട്ടറി കെ. ഇബ്‌റാഹീം ബാഖവി, ഖാലിദ് സഖാഫി സ്വലാത്ത് നഗര്‍, അബ്‌ദുള്ള ഹാജി കോണോംപാറ, എസ്‌എസ്‌എഫ് മേല്‍മുറി സെക്‌ടർ പ്രസിഡണ്ട് സഫ്‌വാന്‍ അദനി എന്നിവര്‍ ഉൽഘാടന ചടങ്ങിൽ പ്രസംഗിച്ചു.

കോണോംപാറ ‘സഫ ബിൽഡിങ്ങിൽ’ പ്രവർത്തിക്കുന്ന സാന്ത്വന കേന്ദ്രവുമായി ബന്ധപ്പെടാൻ താൽപര്യം ഉള്ളവർക്ക് സാന്ത്വനം കോഡിനേറ്റർ അബ്‌ദുള്ള മേൽമുറിയെ ഈ നമ്പറിൽ വിളിക്കാവുന്നതാണ്. മൊബൈൽ +91 94475 16253.

Most Read: കർഷക സമരത്തിന് ഐക്യദാർഢ്യം; ഗാന്ധിജിയുടെ കൊച്ചുമകൾ ഗാസിപ്പൂരിൽ

Mechart

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE