കടലുണ്ടി തീരദേശത്തിനായി സുന്നി മഹല്ല് കമ്മിറ്റിയുടെ ധനസഹായം; ആദ്യഗഡു കൈമാറി

By Desk Reporter, Malabar News
Sunni Mahallu Committee's Financial Aid for Kadalundi Coastal Area
ധനസഹായം നിയുക്‌ത ബേപ്പൂര്‍ എംഎല്‍എ പിഎ മുഹമ്മദ് റിയാസിന് മഹല്ല് ഖാളി, ഖലീലുൽ ബുഖാരി തങ്ങൾ കൈമാറുന്നു
Ajwa Travels

കോഴിക്കോട്: ഗുരുതര കടലാക്രമണം മൂലം ദുരിതത്തിലായ തീരദേശ വാസികള്‍ക്ക് ആശ്വാസമായി കടലുണ്ടി സുന്നി മഹല്ല് കമ്മിറ്റിയും കേരള മുസ്‌ലിം ജമാഅത്ത് യൂണിറ്റ് കമ്മിറ്റിയും സംയുക്‌തമായി ധനസഹായം കൈമാറി.

കടലുണ്ടി പഞ്ചായത്തിലെ തീരദേശത്ത് ദുരിതമനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് ഭക്ഷണം എത്തിക്കുന്നതിലേക്കാണ് ധനസഹായം ഉപയോഗിക്കുക. മഹല്ലുകമ്മിറ്റി അംഗങ്ങളിൽ നിന്ന് സ്വരൂപിച്ച അരലക്ഷം രൂപ നിയുക്‌ത ബേപ്പൂര്‍ എംഎല്‍എ പിഎ മുഹമ്മദ് റിയാസിന് മഹല്ല് ഖാളി സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരിയാണ് കൈമാറിയത്.

വരും ദിവസങ്ങളിലും സാധ്യമാകുന്ന സഹായങ്ങള്‍ തീരദേശത്തിനായി എത്തിക്കുമെന്ന് ഖലീലുൽ ബുഖാരി തങ്ങള്‍ പറഞ്ഞു. കടലാക്രമണവും കോവിഡ് മഹാമാരിയും മൽസ്യ സമ്പത്തിന്റെ ലഭ്യതകുറവും കാരണം വളരെ കഷ്‌ടത അനുഭവിക്കുന്നവര്‍ക്ക് അവരവരാൽ കഴിയുന്ന സഹായങ്ങളെത്തിക്കാന്‍ ഇദ്ദേഹം സമൂഹത്തോട് ആവശ്യപ്പെട്ടു.

Most Read: കോവിഡ് സ്‌ഥിരീകരിച്ചതിന് പിന്നാലെ മാതാപിതാക്കൾ ഉപേക്ഷിച്ചു; രണ്ടു വയസുകാരന് ദാരുണാന്ത്യം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE