പ്രശാന്ത് ഭൂഷണ്‍-തെഹല്‍ക; കേസ് മറ്റൊരു ബെഞ്ചിലേക്ക്

By Team Member, Malabar News
Malabarnews_prashant bhoonan
പ്രശാന്ത് ഭൂഷൺ
Ajwa Travels

ന്യൂഡല്‍ഹി : അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണിനെതിരായ 2009 ലെ കോടതിയലക്ഷ്യ കേസ് മറ്റൊരു ബെഞ്ചിലേക്ക് മാറ്റാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. 2009 ല്‍ തെഹല്‍ക മാഗസീനിന് പ്രശാന്ത് ഭൂഷണ്‍ നല്‍കിയ അഭിമുഖവുമായി ബന്ധപ്പെട്ട കേസാണ് മറ്റേതെങ്കിലും ബെഞ്ചിലേക്ക് മാറ്റാന്‍ കോടതി ഉത്തരവിട്ടത്. സെപ്റ്റംബര്‍ 10 നു ഈ കേസ് മറ്റൊരു ബെഞ്ച് പരിഗണിക്കും.

പ്രശാന്ത് ഭൂഷണ്‍ ഉന്നയിച്ച ചോദ്യങ്ങളില്‍ വിശദമായ വാദം കേള്‍ക്കണമെന്ന് അഭിഭാഷകന്‍ രാജീവ് ധവാന്‍ കോടതിയില്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ താന്‍ ഇനി കുറച്ചു നാള്‍ കൂടിയേ സുപ്രീംകോടതിയില്‍ ഉള്ളു എന്നും അതുകൊണ്ട് മറ്റേതെങ്കിലും ഒരു ബെഞ്ച് ഈ കേസ് പരിഗണിക്കുന്നതാകും നല്ലത് എന്നും ജസ്റ്റിസ് അരുണ്‍ മിശ്ര അഭിപ്രായപ്പെട്ടു. കൂടാതെ അറ്റോര്‍ണി ജനറലിന് പുറമെ അമിക്കസ്‌ക്യൂറിയെ ക്കൂടി ഈ കേസില്‍ കോടതിയെ സഹായിക്കാനായി നിയമിക്കേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തുടര്‍ന്ന് ഈ കേസ് മറ്റൊരു ബെഞ്ച് പരിഗണിക്കുമെന്ന ഉത്തരവ് പുറപ്പെടുവിച്ചു.

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരായ ട്വീറ്റ് ന്റെ പേരില്‍ പ്രശാന്ത് ഭൂഷണ്‍ നേരിടുന്ന കോടതിയലക്ഷ്യ കേസും ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ഇന്നലെയായിരുന്നു മാപ്പ് അപേക്ഷിച്ചു കൊണ്ടുള്ള സത്യവാങ്മൂലം നല്‍കാനുള്ള അവസാന തീയതി. എന്നാല്‍ മാപ്പ് പറയില്ല എന്ന തന്റെ നിലപാടില്‍ തന്നെ ഉറച്ചു നില്‍ക്കുകയായിരുന്നു പ്രശാന്ത് ഭൂഷണ്‍.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE