പരീക്ഷകള്‍ റദ്ദ് ചെയ്യാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ല; സുപ്രീംകോടതി

By News Desk, Malabar News
Supreme_Court_of_India_Malabar News
Supreme court of india
Ajwa Travels

ന്യൂഡല്‍ഹി: യുജിസി മാര്‍ഗ നിര്‍ദേശങ്ങള്‍ മറികടന്ന്, അവസാന സെമസ്റ്റര്‍ പരീക്ഷ എഴുതാത്ത വിദ്യാര്‍ഥികളെ സംസ്ഥാനങ്ങള്‍ക്കു ജയിപ്പിക്കാനാവില്ലെന്ന് സുപ്രീം കോടതി. എന്നാല്‍ പരീക്ഷ മാറ്റിവെക്കാന്‍ സംസ്ഥാനങ്ങള്‍ക്കു യുജിസിയെ സമീപിക്കാമെന്ന് ജസ്റ്റിസ് അശോക് ഭൂഷന്റെ നേതൃത്വത്തിലുള്ള ബെഞ്ച് നിര്‍ദേശിച്ചു. പരീക്ഷ നടത്താനുള്ള യുജിസി മാര്‍ഗ നിര്‍ദേശങ്ങള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ടാണ് കോടതി ഉത്തരവ്.

പരീക്ഷകള്‍ യുജിസി നിര്‍ദേശപ്രകാരം തന്നെ നടത്തണമെന്നും യുജിസി മാര്‍ഗ നിര്‍ദേശങ്ങള്‍ റദ്ദാക്കണമെന്നുള്ള ആവശ്യം അംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. എന്നാല്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ പരീക്ഷ മാറ്റിവെക്കാന്‍ യുജിസിയെ സമീപിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരം ഉണ്ട്. അതേസമയം മുന്‍ പരീക്ഷകളിലെ പ്രകടനം വിലയിരുത്തി വിദ്യാര്‍ഥികളെ ജയിപ്പിക്കണമെന്നു നിര്‍ദേശിക്കാന്‍, ദുരന്ത നിവാരണ നിയമപ്രകാരം സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE