സുശാന്ത് കേസില്‍ മാദ്ധ്യമങ്ങള്‍ക്ക് നിര്‍ദേശവുമായി ബോംബെ ഹൈക്കോടതി

By Team Member, Malabar News
Malabarnews_sushant
സുശാന്ത് സിംഗ് രജ്‌പുത്
Ajwa Travels

ബോംബെ : ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്‌പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങള്‍ നല്‍കുന്ന വാര്‍ത്തകള്‍ക്ക് മേല്‍ നിര്‍ദേശവുമായി ബോംബെ ഹൈക്കോടതി. സുശാന്ത് കേസില്‍ വാര്‍ത്തകള്‍ നല്‍കുമ്പോള്‍ മാദ്ധ്യമങ്ങള്‍ സംയമനം പാലിക്കേണ്ടത് അനിവാര്യമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. കേസുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങളുടെ നിലപാടില്‍ എട്ട് റിട്ടയേര്‍ഡ് ഐപിഎസ് ഉദ്യോഗസ്ഥര്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവിട്ടത്.

സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന വിചാരണയും പോലീസിന് നേരെയുള്ള ചില മാദ്ധ്യമങ്ങളുടെ ആക്രമണങ്ങളും ചൂണ്ടിക്കാട്ടിയാണ് റിട്ടയേര്‍ഡ് ഐപിഎസ് ഉദ്യോഗസ്ഥര്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. മാദ്ധ്യമങ്ങളുടെ ഈ സമീപനത്തെ ഹൈക്കോടതി വിമര്‍ശിച്ചു. ഒപ്പം വാര്‍ത്തകള്‍ നല്‍കുമ്പോള്‍ സ്വീകരിക്കേണ്ട സംയമനത്തെ പറ്റിയും ഹൈക്കോടതി ഉത്തരവില്‍ സൂചിപ്പിച്ചു. പോലീസിന്റെ അന്വേഷണത്തെ ബാധിക്കുന്ന തരത്തില്‍ വാര്‍ത്തകള്‍ നല്‍കരുതെന്നും ഹൈക്കോടതി മാദ്ധ്യമങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണ്. അന്വേഷണത്തിന്റെ ഭാഗമായി നടി റിയ ചക്രവര്‍ത്തിയുടെ അച്ഛന്‍ ഇന്ദ്രജിത് ചക്രവര്‍ത്തിയെ തുടര്‍ച്ചയായി മൂന്നാംദിവസവും സിബിഐ ചോദ്യം ചെയ്തു. ഒപ്പം തന്നെ സുശാന്തിന്റെ ജോലിക്കാരെയും സുഹൃത്തും ബിസിനസ് പങ്കാളിയുമായ വരുണ്‍ മാധുറിനെയും അന്വേഷണസംഘം ചോദ്യം ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE