യുവപ്രതിഭാ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്‌തു

By Trainee Reporter, Malabar News
Malabar News_ awards for youth
Representational image
Ajwa Travels

തിരുവനന്തപുരം: സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിന്റെ സ്വാമി വിവേകാനന്ദന്‍ യുവപ്രതിഭാ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്‌തു. കായിക യുവജനകാര്യ മന്ത്രി ഇ.പി. ജയരാജനാണ് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്‌തത്. സമൂഹത്തിലെ സജീവ ഇടപെടലിനായി അഭിമാനകരവും ഊര്‍ജ്ജസ്വലവുമായ പ്രവര്‍ത്തനങ്ങളാണ് യുവജന ക്ഷേമ ബോര്‍ഡ് നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു. യുവാക്കളുടെ കരുത്തിനെയും പ്രതിഭയെയും ആശ്രയിച്ചാണ് നാട് വളരുന്നത്. അവര്‍ക്ക് അര്‍ഹമായ പരിഗണന നല്‍കേണ്ടത് നാടിന്റെ ചുമതലയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സാമൂഹ്യ പ്രവര്‍ത്തനം, മാദ്ധ്യമപ്രവര്‍ത്തനം (പ്രിന്റ് മാദ്ധ്യമം, ദൃശ്യമാദ്ധ്യമം) കല, സാഹിത്യം, ഫൈന്‍ ആര്‍ട്‌സ്, കായികം (പുരുഷന്‍, വനിത), ശാസ്ത്രം, സംരംഭകത്വം, കൃഷി എന്നീ മേഖലകളില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ 25 ഓളം പ്രതിഭകള്‍ക്കാണ് പുരസ്‌കാരം നല്‍കിവരുന്നത്. അതോടൊപ്പം സംസ്ഥാനതലത്തിലും ജില്ലാതലത്തിലും മികച്ച പ്രവര്‍ത്തനം കാഴ്‌ച വെക്കുന്ന യൂത്ത് ക്ലബ്ബുകള്‍ക്കും യുവാ ക്ലബ്ബുകള്‍ക്കും പുരസ്‌കാരം നല്‍കുന്നുണ്ട്.

ഇടുക്കി പെട്ടിമുടി ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത യൂത്ത് ആക്ഷന്‍ ഫോഴ്‌സ് അംഗങ്ങളെ ചടങ്ങില്‍ ആദരിച്ചു. യുവജന ക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കേരള വോളന്റിയര്‍ യൂത്ത് ആക്ഷന്‍ ഫോഴ്‌സ്, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലും മാതൃകാപരമായ പ്രവര്‍ത്തനമാണ് നടത്തിയെതെന്ന് മന്ത്രി പറഞ്ഞു.  ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. ബിജു, മെമ്പര്‍ സെക്രട്ടറി വി.ഡി. പ്രസന്നകുമാര്‍, ബോര്‍ഡംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

Read also: ഇന്ത്യയിലെ ഏറ്റവും വലിയ പുരസ്‌കാര പട്ടികയില്‍ ‘മീശ’

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE