ഉദയ്‌പൂർ കൊലപാതകത്തെ അപലപിച്ച് സ്വര ഭാസ്‌കർ

By Desk Reporter, Malabar News
Swara Bhaskar condemns Udaipur murder
Ajwa Travels

മുംബൈ: പ്രവാചക നിന്ദ ആരോപിച്ചുള്ള ഉദയ്‌പൂർ കൊലപാതകത്തെ അപലപിച്ച് നടി സ്വര ഭാസ്‌കര്‍. ഒരു തരത്തിലും ന്യായീകരിക്കാനാവാത്ത പ്രവർത്തിയാണിതെന്നും കുറ്റവാളികള്‍ക്ക് നിയമപ്രകാരം ശിക്ഷ ഉറപ്പാക്കണമെന്നും സ്വര ഭാസ്‌കര്‍ പ്രതികരിച്ചു.

“നിന്ദ്യവും തീർത്തും അപലപനീയവും. കുറ്റവാളികൾക്കെതിരെ നിയമാനുസൃതമായി നടപടി എടുക്കണം. ഹീനമായ കുറ്റകൃത്യം. ന്യായീകരിക്കാനാവാത്തത്. പലപ്പോഴും പറയുന്നത് പോലെ നിങ്ങൾക്ക് നിങ്ങളുടെ ദെെവത്തിന്റെ പേരിൽ കൊല്ലാൻ ആ​ഗ്രഹമുണ്ടെങ്കിൽ സ്വയം കൊന്ന് ആരംഭിക്കുക, രോ​ഗികളായ രാക്ഷസൻമാർ!,”- സ്വര ഭാസ്‌കർ ട്വീറ്റ് ചെയ്‌തു.

ഉദയ്‌പൂർ കൊലപാതകത്തിനെതിരെ ദേശീയ തലത്തിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. കേസിൽ അന്വേഷണം ഏറ്റെടുക്കാൻ കേന്ദ്ര സർക്കാർ എന്‍ഐഎയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശ പ്രകാരം എന്‍ഐഎയുടെ നാലംഗ സംഘം ഉദയ്‌പൂരിലെത്തി.

സംഭവത്തിന് പിന്നില്‍ ജിഹാദി ഗ്രൂപ്പുകളുടെ ഗൂഢാലോചന ഉണ്ടെന്നാണ് സംശയിക്കുന്നത്. കൊലപാതകത്തിന് പിന്നാലെയുണ്ടായ പ്രതിഷേധങ്ങളുടെ പശ്‌ചാത്തലത്തില്‍ രാജസ്‌ഥാനില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. ബിജെപി ദേശീയ വക്‌താവായ നുപൂര്‍ ശർമയുടെ പ്രവാചക വിരുദ്ധ പരാമര്‍ശത്തെ പിന്തുണച്ച് സാമൂഹിക മാദ്ധ്യമത്തില്‍ പോസ്‌റ്റിട്ടതിനാണ് തയ്യല്‍ ജോലിക്കാരനായ കനയ്യ ലാലിനെ കൊലപ്പെടുത്തിയത്. കേസില്‍ ഉദയ്‌പൂർ സ്വദേശികളായ ഗൗസ് മുഹമ്മദ്, മുഹമ്മദ് റിയാസ് അന്‍സാരി എന്നിവര്‍ അറസ്‌റ്റിലായിട്ടുണ്ട്. വെട്ടിക്കൊലപ്പെടുത്തിയ ശേഷം തലയറുത്ത് മാറ്റിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

Most Read:  ഓസ്‌കർ സമിതിയിൽ ഇടം നേടി സൂര്യ; മലയാളിയായ റിന്റു തോമസിനും അംഗീകാരം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE