സിലബസ് പരിഷ്‌കരണം; പാഠ്യേതര വിഷയങ്ങൾക്കും പ്രാധാന്യം നൽകുമെന്ന് വിദ്യാഭ്യാസമന്ത്രി

By Staff Reporter, Malabar News
V-Sivankutty-about-syllabus-ofstudents
Ajwa Travels

തിരുവനന്തപുരം: കുട്ടികളുടെ സർഗവാസനകൾ പ്രോൽസാഹിപ്പിക്കുന്നതിനും ശാസ്‌ത്രബോധം വളർത്തുന്നതിനും ഉതകുന്നതരത്തിൽ പാഠ്യേതര വിഷയങ്ങൾക്കുകൂടി പ്രാധാന്യം നൽകിയാകും സിലബസ് പരിഷ്‌കരണമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി.

ദേശീയ ഊർജ സംരക്ഷണ പക്ഷാചരണത്തിന്റെ ഭാഗമായി ബ്യുറോ ഓഫ് എനർജി എഫിഷ്യൻസിയുടെയും, കേന്ദ്ര ഊർജ മന്ത്രാലയത്തിന്റെയും നേതൃത്വത്തിൽ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ചിത്രരചനാ മൽസരത്തിന്റെ സംസ്‌ഥാനതല മൽസരങ്ങൾ ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സാമൂഹ്യ പ്രതിബദ്ധതയുള്ള വിഷയങ്ങൾക്കും പഠനത്തിൽ മുന്തിയ പരിഗണന നൽകണം. സമൂഹവുമായി ഇഴുകിച്ചേരാനും കാർഷിക രംഗത്ത് ഇടപെടൽ നടത്താനും മണ്ണിന്റെ മണമറിഞ്ഞ് നല്ല മനുഷ്യന്റെ മുഖമാകുന്നതിനുമെല്ലാം വിദ്യാർഥികളെ പ്രാപ്‌തരാക്കണം.

ഈ രീതയിലേക്ക് പാഠ്യപദ്ധതികളും മാറ്റപ്പെടേണ്ടതുണ്ട്. ഊർജ സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു വിദ്യാർഥികളിൽ അവബോധം പകരുന്നതിനും ഇതിനായി പ്രോൽസാഹനം നൽകുന്നതിനും വിദ്യാഭ്യാസ വകുപ്പ് ശ്രമങ്ങൾ നടത്തി വരികയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

Read Also: ‘അട്ടപ്പാടിയിലേത് ശിശുമരണമല്ല, കൊലപാതകം’; പ്രതിപക്ഷ നേതാവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE