മലപ്പുറം: സുന്നി യുവജന സംഘം ആമില സംവിധാനങ്ങളുടെ പ്രഥമ സംരംഭമായ രഹ്‌നുമാ ക്യാംപുകൾ മലപ്പുറം ഈസ്ററ് ജില്ലയില്‍ സമാപിച്ചു. 24 മണിക്കൂര്‍ നീണ്ട് നിന്ന ക്യാംപുകൾ ഒമ്പത് സ്‌ഥലങ്ങളായിട്ടാണ് സംഘടിപ്പിച്ചത്. ക്യാംപുകളുടെ അവലോകനവും തുടര്‍പദ്ധതികളും ചര്‍ച്ച ചെയ്യാന്‍ വിളിച്ച് ചേര്‍ത്ത സംഗമം ജില്ലാ ട്രഷറര്‍ അബ്‌ദുല്‍ ഖാദിര്‍ ഫൈസി കുന്നുംപുറം ഉൽഘാടനം ചെയ്‌തു.
സി അബ്‌ദുല്ല മൗലവി വണ്ടൂര്‍, എംപി മുഹമ്മദ് മുസലിയാര്‍ കടുങ്ങല്ലൂര്‍, അബ്‌ദുറഹിമാന്‍ ദാരിമി മുണ്ടേരി, മുഹമ്മദ് ഫൈസി പാതാര്‍, കെപി മുഹമ്മദ് മുസ്‌ലിയാര്‍ ഇരുമ്പുഴി, അലവി ദാരിമി കുഴിമണ്ണ, ആസിഫ് ദാരിമി പുളിക്കല്‍, സൈനുദ്ദീന്‍ ഫൈസി കിളിനിക്കോട്, അബ്‌ദുസ്സമദ് ഫൈസി കുരുവമ്പലം എന്നീ അമീറുമാരുടെ നേതൃത്വത്തിലാണ് ക്യാംപുകൾ നടന്നത്.
Most Read: കള്ളപ്പണം; സിദ്ദിഖ് കാപ്പൻ ഉൾപ്പെടെ അഞ്ച് പേർക്കെതിരെ കേസെടുത്ത് ഇഡി