എസ്‌വൈഎസ്‍ ഖത്തർ മലപ്പുറം ചാപ്‌റ്റർ ധനസഹായം; ‘കരുണാ നാളുകളിൽ കാരുണ്യ കൈനീട്ടം’

By Central Desk, Malabar News
SYS Qatar Malappuram Chapter Funding; 'Outstretched hand of mercy in the days of mercy'
Ajwa Travels

മലപ്പുറം: ഖത്തറിലെ എസ്‌വൈഎസ്‍ മലപ്പുറം ചാപ്‌റ്റർ കരുണാ നാളുകളിൽ കാരുണ്യ കൈനീട്ടം എന്ന പേരിൽ അർഹതയുള്ളവർക്ക് ധനസഹായം വിതരണം ചെയ്‌തു. ജില്ലയിലെ വിവിധ ആശുപത്രികളിൽ സേവനം ചെയ്യുന്നസ്വാന്തനം വളണ്ടിയർമാർക്കാണ് കരുണയുടെ പെരുന്നാൾ കൈനീട്ടം ലഭിച്ചത്.

എസ്‌വൈഎസ്‍ റമദാനിൽ നടത്തുന്ന വിപുലമായ സാന്ത്വന ക്ഷേമ പദ്ധതികളുടെ ഭാഗമായാണ് ഖത്തർ മലപ്പുറം ചാപ്റ്റർ നൽകുന്ന ധന സഹായം വിതരണം ചെയ്‌തത്‌. മഞ്ചേരി സാന്ത്വന സദനത്തിൽ എസ്‌വൈഎസ്‍ മലപ്പുറം ഈസ്‌റ്റ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങ് എസ്‌വൈഎസ്‍ മലപ്പുറം ഈസ്‌റ്റ് ജില്ലാ പ്രസിഡണ്ട് സികെ ഹസൈനാർ സഖാഫിയാണ് ഉൽഘാടനം നിർവഹിച്ചത്.

സയ്യിദ് മുർതള ശിഹാബ് സഖാഫി അധ്യക്ഷത വഹിച്ച ധനസഹായ വിതരണ ചടങ്ങിൽ ഖത്തർ ചാപ്റ്റർ നേതാക്കളായ മുസ്‌തഫ സഖാഫി ഇരിങ്ങല്ലൂർ, സാദിഖ് കാളാവ്, എസ്‌വൈഎസ്‍ ജില്ലാ സെക്രട്ടറി പിപി മുജീബ് റഹ്‌മാൻ എന്നിവർ പങ്കെടുത്തു സംസാരിച്ചു.

Most Read: സിൽവർ ലൈൻ സംവാദം; പുതിയ പാനൽ ഉണ്ടാകില്ല-അടിയന്തിര യോഗം വിളിച്ച് ചീഫ് സെക്രട്ടറി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE