കോവിഡ് പോരാളികള്‍ക്ക് ഭക്ഷണമെത്തിച്ച് എസ്‌വൈഎസ്‌

By Desk Reporter, Malabar News
SYS supplies food kits to covid warriors
Ajwa Travels

മലപ്പുറം: ജില്ലയിലെ ട്രിപ്പിൾ ലോക്ക്ഡൗണ്‍ സാഹചര്യത്തിൽ ഡ്യൂട്ടി ചെയ്യുന്ന പോലീസുകാര്‍ക്കും ട്രോമാ കെയര്‍ വളണ്ടിയര്‍മാര്‍ക്കും ഉച്ച ഭക്ഷണം എത്തിച്ചുനൽകി എസ്‌വൈഎസ്‌. മലപ്പുറം പോലീസ് സ്‌റ്റേഷന്‍, കൂട്ടിലങ്ങാടി, മുണ്ടുപറമ്പ്, കിഴക്കേതല, കോട്ടപ്പടി, വടക്കേമണ്ണ, മച്ചിങ്ങല്‍ തുടങ്ങിയ സ്‌ഥലങ്ങളിലാണ് എസ്‌വൈഎസ്‌ മലപ്പുറം സോണിന് കീഴില്‍ ഉച്ച ഭക്ഷണം വിതരണം ചെയ്‌തത്‌.

മഹാമാരിക്കിടയിൽ മഴയും വെയിലും അവഗണിച്ച് തങ്ങളുടെ ജീവന്‍ പണയം വെച്ച് നാടിന്റെ രക്ഷക്കായി പ്രയത്‌നിക്കുന്ന കോവിഡ് പോരാളികള്‍ക്ക് പിന്തുണ നല്‍കുകയെന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് എസ്‌വൈഎസ്‌ ജില്ലാ സെക്രട്ടറി പിപി മുജീബുറഹ്‌മാന്‍ വടക്കേമണ്ണ പറഞ്ഞു.

എസ്‌വൈഎസ്‌ സോണ്‍ സെക്രട്ടറി സിദ്ദീഖ് പുല്ലാര, ശിഹാബ് കടൂപുറം എന്നിവര്‍ വിതരണത്തിന് നേതൃത്വം നൽകി. കോവിഡിന്റെ രണ്ടാം വരവില്‍ മരുന്നിനും ഭക്ഷണത്തിനും മറ്റു അടിയന്തിര ആവശ്യങ്ങള്‍ക്കും ബുദ്ധിമുട്ടുന്നവര്‍ക്ക് സഹായമെത്തിക്കുന്ന എസ്‌വൈഎസ്‌ ‘സാന്ത്വനം’ ഹെല്‍പ്‌ ഡെസ്‌കുകളും കോവിഡ് ബാധിച്ച് മരിക്കുന്ന മുസ്‌ലിം വിശ്വാസികളുടെ മൃതദേഹങ്ങള്‍ ആദരപൂർവം സംസ്‌കരിക്കുന്ന എസ്‌വൈഎസ്‌ എമര്‍ജന്‍സി ടീമിന്റെ പ്രവര്‍ത്തനങ്ങളും ജില്ലയിൽ നടക്കുന്നുണ്ട്.

Most Read: ‘വിദ്യാർഥി വിപ്ളവം വീട്ടുപടിക്കൽ’; ലക്ഷദ്വീപ് ഭരണകൂടത്തിന് എതിരെ എൽഎസ്എയുടെ പ്രതിഷേധം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE