എസ്‌വൈഎസ്‌ ‘തണ്ണീർപ്പന്തൽ’; വോട്ട് ചെയ്യാനെത്തിയ ആയിരങ്ങൾക്ക് അനുഗ്രഹമായി

By Desk Reporter, Malabar News
Pattambi UDF Candidate Riyas Mukkoli At SYS Thanneer pandhal
പട്ടാമ്പി യുഡിഎഫ് സ്‌ഥാനാർഥിയും സഹപ്രവർത്തകരും 'തണ്ണീർപന്തലിൽ'

പാലക്കാട്: ചുട്ടുപൊള്ളുന്ന വേനലിൽ വോട്ട് ചെയ്യാനായി എത്തിയ ആയിരങ്ങൾക്ക് ജില്ലയിലുടനീളം ‘തണ്ണീർപ്പന്തൽ’ ഒരുക്കി എസ്‌വൈഎസ്‌ കരുതൽ മാതൃക തീർത്തു. വേനൽ ചൂടിൽ കുടിക്കാനാവശ്യമായ പാനീയങ്ങളും ശുദ്ധജലവും സൗജന്യമായി വിതരണം ചെയ്യുന്ന എസ്‌വൈഎസ്‌ പദ്ധതിയുടെ പേരാണ് ‘തണ്ണീർപ്പന്തൽ’.

ജില്ലയിലെ 12 സോണുകളിൽ സർക്കിൾ യൂണിറ്റ് ഘടകങ്ങൾ കേന്ദ്രീകരിച്ചാണ് എസ്‌വൈഎസ്‌ പ്രവർത്തകർ വ്യാപകമായി തണ്ണീർപ്പന്തൽ ഒരുക്കിയത്. പോളിംഗ് ബൂത്തുകൾക്ക് പരിസരങ്ങളിലായി പ്രത്യേകം തയ്യാറാക്കിയ ഇടങ്ങളിൽ ദാഹ ജലം, ശീതളപാനിയങ്ങൾ, ചായ മുതലായവയെല്ലാം സൗജന്യമായി വിതരണം ചെയ്‌താണ്‌ എസ്‌വൈഎസ്‌ മാതൃക തീർത്തത്.

സമ്മതിദാന അവകാശം വിനിയോഗിക്കാനായി എത്തിയവരും യാത്രക്കാരുമായ നിരവധി പേർ തണ്ണീർപ്പന്തൽ സന്ദർശിച്ച് ദാഹമകറ്റുകയും ആശംസകൾ നേരുകയും ചെയ്‌തു . ‘ജലമാണ് ജീവൻ’ എന്ന പ്രമേയത്തിൽ മാർച്ച് 21 മുതൽ മെയ് 31 വരെ എസ്‌വൈഎസ്‌ സംസ്‌ഥാന വ്യാപകമായി ആചരിക്കുന്ന ജലസംരക്ഷണ ക്യാംപയിനിന്റെ ഭാഗമായാണ് തണ്ണീർപ്പന്തൽ ഒരുക്കിയത്. എസ്‌വൈഎസ്‌ ജില്ലാ,സോൺ സാമൂഹികം ഡയറക്‌ടറേറ്റ് സമിതിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.

മലിനമായിക്കിടക്കുന്ന ജലാശയങ്ങളുടെ ശുചീകരണവും പക്ഷി മൃഗാദികൾക്കായി
കാൽ ലക്ഷത്തിലധികം തണ്ണീർകുടങ്ങൾ സ്‌ഥാപിക്കൽ, ജലക്ഷാമം രൂക്ഷമായ ഇടങ്ങളിൽ ജലവിതരണം മുതലായ പ്രവർത്തനങ്ങൾ സജീവമായി നടന്നുവരുന്നതായും സംഘാടകർ വ്യക്‌തമാക്കി.

ജില്ലയിലെ പ്രവർത്തനങ്ങൾ പ്രതീക്ഷിച്ചതിലേറെ പേർക്ക് ആശ്വാസം പകരാൻ കഴിയുന്നതിൽ വലിയ സന്തോഷമുണ്ടെന്നും ഇനിയും കൂടുതൽ വേനൽക്കാല പ്രവർത്തനങ്ങൾക്ക് രൂപരേഖ തയ്യാറായിക്കഴിഞ്ഞെന്നും എസ്‌വൈഎസ്‌ ജില്ലാ പ്രസിഡണ്ട് എംഎ നാസർ സഖാഫി പള്ളിക്കുന്ന്, ജില്ലാ ജനറൽ സെക്രട്ടറി ഉമർ ഓങ്ങല്ലൂർ, ജില്ലാ സാമൂഹികം സെക്രട്ടറി അഷ്റഫ് അഹ്‌സനി ആനക്കര എന്നിവർ അറിയിച്ചു.

പൂർണ്ണ വായനയ്ക്ക്

Must Read: കോവിഡ്; നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ ഡോ.മുഹമ്മദ് അഷീല്‍ പങ്കുവെക്കുന്നു

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE