ലോക്കില്ലാത്ത സേവനവുമായി എസ്‌വൈഎസ്‌; മൂവായിരം വീടുകളില്‍ നാളെ ശുചീകരണം നടക്കും

By Desk Reporter, Malabar News
SYS's unlocked services; Three thousand houses will be clean tomorrow
മേല്‍മുറിയില്‍ അണുനശീകരണം നടത്തുന്ന എസ്‌വൈഎസ്‌ 'സാന്ത്വനം' പ്രവര്‍ത്തകര്‍
Ajwa Travels

മലപ്പുറം: മഹാമാരികളുടെ ദുരിതം അനുഭവിക്കുന്നവർക്ക് ലോക്ക്ഡൗണ്‍ കാലത്തും വിവിധ സേവന പ്രവർത്തനങ്ങൾ എത്തിച്ചുകൊണ്ട് നിരന്തരം കർമ മണ്ഡലത്തിലാണ് മലപ്പുറം സോണിലെ എസ്‌വൈഎസ്‌ സാന്ത്വനം പ്രവര്‍ത്തകര്‍.

മുഖ്യമന്ത്രി പ്രഖ്യാപിച്ച ഡ്രൈഡേയുടെ ഭാഗമായി നാളെ സോണ്‍ പരിധിയിലെ മൂവായിരം വീടുകളില്‍ ശുചീകരണ പ്രവര്‍ത്തികള്‍ നടത്തും. ഇതിന് പുറമെ പരിചാരകരില്ലാത്ത രോഗികളെയും വാഹന സൗകര്യമില്ലാത്തവരെയും ആശുപത്രിയിലെത്തിച്ച് ആവശ്യമായ ചികിൽസാ സൗകര്യങ്ങളും ചെയ്‌തു കൊടുക്കുന്നുണ്ട്. രണ്ട് വര്‍ഷമായി മലപ്പുറം താലൂക്ക് ഹോസ്‌പിറ്റലിൽ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമുള്ള പ്രഭാത ഭക്ഷണം എസ്‌വൈഎസ്‌ മലപ്പുറം സോണ്‍ കമ്മിറ്റിയാണ് വിതരണം ചെയ്‌തുവരുന്നത്.

ജീവന്‍ രക്ഷാമരുന്നുകള്‍ ആവശ്യക്കാര്‍ക്ക് എത്തിച്ച് കൊടുക്കല്‍, അണു നശീകരണം, വിശ്വാസികളുടെ മരണാനന്തര കർമങ്ങൾ, സംസ്‌കരണം, കോവിഡ് വാക്‌സിനേഷന്‍ ഹെല്‍പ്പ് ഡെസ്‌ക് തുടങ്ങി വിവിധ പ്രവര്‍ത്തനങ്ങളും എസ്‌വൈഎസിന് കീഴില്‍ നടന്നുവരുന്നുണ്ട്. പ്രതിരോധത്തോടൊപ്പം സാന്ത്വനവും എന്നതാണ് എസ്‌വൈഎസ്‌ മുന്നോട്ടുവെക്കുന്ന പ്രവർത്തന രീതി; നേതൃത്വം വ്യക്‌തമാക്കി.

ഹനീഫ സഖാഫി പൈത്തിനിപ്പറമ്പ്, സിദ്ധീഖ് പുല്ലാര, മുസ്‌തഫ മുസ്‌ലിയാര്‍ പട്ടര്‍ക്കടവ്, ശിഹാബ് കടൂപ്പുറം, ശിഹാബുദ്ധീന്‍ അഹ്സനി പട്ടര്‍ക്കടവ്, അലി മുസ്‌ലിയാര്‍ മക്കരപ്പറമ്പ് എന്നിവരുടെ നേതൃത്വത്തിലാണ് സേവന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. മലപ്പുറം സോണിലെ ഏഴ് സര്‍ക്കിളുകളിൽ സദാസമയവും പ്രവർത്തിക്കുന്ന ഏഴ് ഹെല്‍പ്പ് ഡെസ്‌കുകളും സുസജ്‌ജമാണ്.
നമ്പറുകൾ; 8606400640, 9946427461

Most Read: ബാദുഷ: എട്ട് ലക്ഷം വിശപ്പിന് പരിഹാരമായി മുന്നേറുന്ന കൊച്ചിയിലെ ‘സിനിമാ കിച്ചന്റെ’ നട്ടെല്ല്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE