Fri, Mar 29, 2024
26 C
Dubai
Home Tags Loka Jalakam_Afghanistan

Tag: loka Jalakam_Afghanistan

കാബൂളിൽ സ്‌കൂളിൽ ഉൾപ്പെടെ മൂന്നിടത്ത് സ്‍ഫോടനം; കുട്ടികളടക്കം 6 പേർ കൊല്ലപ്പെട്ടു

കാബൂൾ: അഫ്‌ഗാനിസ്‌ഥാൻ തലസ്‌ഥാനമായ കാബൂളിനെ ഞെട്ടിച്ച് മൂന്നിടത്ത് സ്‍ഫോടന പരമ്പര. പടിഞ്ഞാറൻ കാബൂളിലുള്ള അബ്‌ദുൾ റഹിം ഷാഹിദ് ഹൈസ്‌കൂളിൽ അടക്കം മൂന്നിടങ്ങളിലാണ് ആക്രമണമുണ്ടായതെന്നാണ് റിപ്പോർട്ടുകൾ. സ്‍ഫോടനങ്ങളിൽ ആറ് പേർ കൊല്ലപ്പെട്ടുവെന്നും നിരവധിപ്പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നുമാണ്...

അഫ്‌ഗാനിൽ പാകിസ്‌ഥാന്റെ വ്യോമാക്രമണം; 30 പേർ കൊല്ലപ്പെട്ടു

കാബൂൾ: അഫ്‌ഗാനിസ്‌ഥാനിൽ പാക് സൈന്യം വ്യോമാക്രമണം നടത്തിയതായി റിപ്പോർട്ടുകൾ. സ്‌ത്രീകളും കുട്ടികളുമടക്കം 30 പേരോളം കൊല്ലപ്പെട്ടതായാണ് വിവരം. അഫ്‌ഗാനിലെ ഖോസ്‌ത് പ്രവിശ്യയിലാണ് ആക്രമണം ഉണ്ടായത്. സ്‌പുറ ജില്ലയിലെ പ്രദേശങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ആക്രമണം. 26 വിമാനങ്ങൾ...

അഫ്‌ഗാനിസ്‌ഥാനിൽ മയക്കുമരുന്ന് നിരോധനം; ഉത്തരവ് പുറത്തിറക്കി താലിബാൻ

കാബൂൾ: മയക്കുമരുന്നിന്റെ ഉൽപാദനം അഫ്‌ഗാനിസ്‌ഥാനിൽ നിരോധിച്ച് താലിബാൻ. താലിബാന്റെ പരമോന്നത നേതാവ് ഹബീബതുള്ള അഖുൻസാദയാണ് ഇക്കാര്യം വ്യക്‌തമാക്കി ഉത്തരവ് പുറപ്പെടുവിച്ചത്. അതേസമയം കറുപ്പ് ഉൽപാദനം നിരോധിച്ച നടപടി അഫ്‌ഗാനിസ്‌ഥാന്റെ സാമ്പത്തിക വ്യവസ്‌ഥയെ പ്രതികൂലമായി...

പുരുഷൻമാര്‍ ഒപ്പമില്ലാതെ സ്‌ത്രീകള്‍ വിമാനത്തില്‍ സഞ്ചരിക്കേണ്ടെന്ന് താലിബാന്‍

കാബൂള്‍: അഫ്‌ഗാനിലെ സ്‌ത്രീകൾക്ക്‌ പുതിയ നിരോധനം അടിച്ചേൽപ്പിച്ച് താലിബാന്‍. പുരുഷൻമാരുടെ എസ്‌കോര്‍ട്ടില്ലാതെ സ്‌ത്രീകള്‍ വിമാനത്തില്‍ സഞ്ചരിക്കുന്നത് നിരോധിച്ചിരിക്കുകയാണ് അഫ്‌ഗാനിസ്‌ഥാനിലെ താലിബാന്‍ സര്‍ക്കാര്‍. ഇത് സംബന്ധിച്ച് രാജ്യത്തെ എയര്‍ലൈനുകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം കൈമാറിയതായി വിവിധ...

പെൺകുട്ടികൾക്ക് വേണ്ടി ഹൈസ്‌കൂൾ തുറക്കാനൊരുങ്ങി താലിബാൻ

കാബൂൾ: പെൺകുട്ടികൾക്ക് വിദ്യാഭ്യാസം അനുവദിക്കുമോയെന്ന ചോദ്യം അന്താരാഷ്‌ട്ര തലത്തിൽ ഉയർന്നുവന്ന സാഹചര്യത്തിൽ നിർണായക നീക്കവുമായി താലിബാൻ. പെൺകുട്ടികൾക്ക് വേണ്ടി ഹൈസ്‌കൂൾ തുറക്കാനൊരുങ്ങുകയാണ് താലിബാൻ. മാർച്ച് 22ന് ഹൈസ്‌കൂൾ തുറക്കുമ്പോൾ പെൺകുട്ടികൾക്ക് സ്‌കൂൾ പ്രവേശനം...

മുഖം മറച്ചില്ലെങ്കിൽ ജോലിയിൽ നിന്ന് പിരിച്ചുവിടും; സ്‌ത്രീകൾക്ക് താലിബാന്റെ മുന്നറിയിപ്പ്

കാബൂൾ: സർക്കാർ സ്‌ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സ്‌ത്രീകൾ മുഖം പൂർണമായി മറക്കണമെന്ന് താലിബാൻ. ആവശ്യമെങ്കിൽ പുതപ്പോ കമ്പിളിയോ ഉപയോഗിക്കണമെന്നും അല്ലാത്ത പക്ഷം ജോലി നഷ്‌ടമാകുമെന്നും താലിബാൻ മുന്നറിയിപ്പ് നൽകി. ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്. കഴിഞ്ഞ...

മുസ്‌ലിം രാജ്യങ്ങള്‍ താലിബാനെ അംഗീകരിക്കണം; ആഹ്വാനം ചെയ്‌ത്‌ അഫ്‌ഗാൻ പ്രധാനമന്ത്രി

കാബൂള്‍: അഫ്‌ഗാനിസ്‌ഥാനില്‍ അധികാരം പിടിച്ചെടുത്ത താലിബാന്‍ ഭരണകൂടത്തെ ഔദ്യോഗികമായി അംഗീകരിക്കാന്‍ ആഹ്വാനം ചെയ്‌ത്‌ പ്രധാനമന്ത്രി മുഹമ്മദ് ഹസന്‍ അഖുന്ദ്. മുസ്‌ലിം രാജ്യങ്ങള്‍ താലിബാനെ ഔദ്യോഗികമായി അംഗീകരിക്കാന്‍ മുന്‍കൈ എടുക്കണമെന്നും, അങ്ങനെ സംഭവിച്ചാല്‍ രാജ്യത്തിന്...

പടിഞ്ഞാറന്‍ അഫ്‌ഗാനിൽ ഭൂചലനം; 26 മരണം

ഹെറാത്: പടിഞ്ഞാറന്‍ അഫ്‌ഗാനിലുണ്ടായ ഭൂചലനത്തില്‍ 26 പേർ മരിച്ചു. തിങ്കളാഴ്‌ചയാണ് ഭുചലനം അനുഭവപ്പെട്ടത്. റിക്‌ടർ സ്‌കെയിലില്‍ 5.3 രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. കൊല്ലപ്പെട്ടവരില്‍ അഞ്ച് സ്‌ത്രീകളും നാല് കുട്ടികളും ഉള്‍പ്പെടുന്നു. ബാദ്ഗിസ് പ്രവിശ്യയിലെ ഖാദിസ്...
- Advertisement -