അഫ്‌ഗാനിൽ പാകിസ്‌ഥാന്റെ വ്യോമാക്രമണം; 30 പേർ കൊല്ലപ്പെട്ടു

By News Desk, Malabar News
Pakistan airstrikes in Afghanistan; 30 people were killed
Ajwa Travels

കാബൂൾ: അഫ്‌ഗാനിസ്‌ഥാനിൽ പാക് സൈന്യം വ്യോമാക്രമണം നടത്തിയതായി റിപ്പോർട്ടുകൾ. സ്‌ത്രീകളും കുട്ടികളുമടക്കം 30 പേരോളം കൊല്ലപ്പെട്ടതായാണ് വിവരം. അഫ്‌ഗാനിലെ ഖോസ്‌ത് പ്രവിശ്യയിലാണ് ആക്രമണം ഉണ്ടായത്. സ്‌പുറ ജില്ലയിലെ പ്രദേശങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ആക്രമണം.

26 വിമാനങ്ങൾ ഉപയോഗിച്ചാണ് പാകിസ്‌ഥാൻ മിർപാർ, മൻദേഹ്, ഷെയ്‌ദി പ്രദേശങ്ങളിൽ ആക്രമണം നടത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു. ആക്രമണം നടന്നതായി താലിബാൻ പോലീസ് വക്‌താവ്‌ സ്‌ഥിരീകരിച്ചു. അതേസമയം, എത്ര പേർ കൊല്ലപ്പെട്ടുവെന്ന കാര്യത്തിൽ വ്യക്‌തതയില്ലെന്നും അദ്ദേഹം അറിയിച്ചു. 30 പേർ കൊല്ലപ്പെട്ടെന്നാണ് വസീറിസ്‌ഥാനിലെ കിംഗ് ജംഷീദ് വംശജർ നൽകുന്ന വിവരം.

ഗോർബ്‌സ്‌ ജില്ലയിലെ മാസ്‌തർബെലിൽ പാക് സൈനികരും താലിബാൻ സൈനികരും ഏറ്റുമുട്ടിയിരുന്നു. അഫ്‌ഗാനിലെ കിഴക്കൻ കുനാർ, തെക്കുകിഴക്കൻ ഖോസ്‌റ്റ്‌ പ്രവിശ്യകളിലെ രണ്ട് പ്രദേശങ്ങളിൽ വെള്ളിയാഴ്‌ച രാത്രി നടത്തിയെന്ന് പ്രാദേശിക മാദ്ധ്യമങ്ങളെ ഉദ്ധരിച്ച് ടോളോ ന്യൂസ് റിപ്പോർട് ചെയ്‌തു.

വസീറിസ്‌ഥാനിൽ പാക് വിരുദ്ധ ശക്‌തികളിൽ ചിലർ കൊല്ലപ്പെട്ടെന്ന് പാക് മാദ്ധ്യമങ്ങളും റിപ്പോർട് ചെയ്‌തു. എന്നാൽ, സംഭവത്തെ കുറിച്ച് ഇരുരാജ്യങ്ങളും ഔദ്യോഗിക പ്രസ്‌താവന നടത്തിയിട്ടില്ല.

Most Read: സാമൂഹിക മാദ്ധ്യമങ്ങൾ വഴി പ്രകോപനപരമായ സന്ദേശങ്ങൾ പ്രചരിപ്പിക്കരുത്; പോലീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE