Tag: Malabar News
മീൻ വിൽപനക്കാരിയ്‌ക്ക് നടുറോഡിൽ മർദ്ദനം; ഭർത്താവ് അറസ്‌റ്റിൽ
കോഴിക്കോട്: അശോകപുരത്ത് മൽസ്യ വിൽപന നടത്തുന്നതിനിടെ ഭാര്യയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ഭർത്താവ് അറസ്‌റ്റിൽ. ഭാര്യ ശ്യാമിലിയെ മർദ്ദിച്ച കേസിൽ ഭർത്താവ് കാട്ടുവയല്‍ കോളനിയിലെ നിധീഷാണ് അറസ്‌റ്റിലായത്.
വെള്ളിയാഴ്‌ചയാണ് കേസിനാസ്‌പദമായ സംഭവമുണ്ടായത്. കോഴിക്കോട് അശോകപുരത്ത്...
റാഗിങ് നിരോധന നിയമ പ്രകാരം വിദ്യാർഥികൾക്ക് എതിരെ കേസ്
കുറ്റിപ്പുറം: റാഗിങ് നിരോധന നിയമ പ്രകാരം നാല് വിദ്യാർഥികൾക്കെതിരെ കേസ്. കുറ്റിപ്പുറത്തെ സ്വകാര്യ വിദ്യാഭ്യാസ സ്‌ഥാപനത്തിലെ മൂന്നാം വർഷ ഡിപ്ളോമ വിദ്യാർഥികൾക്ക് എതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം ക്യാമ്പസിൽ നടന്ന വാക്കുതർക്കവുമായി...
കണ്ണപുരം-ധർമശാല റോഡിലെ റെയിൽവേ ഗേറ്റ് ഇന്ന് തുറക്കും
കണ്ണൂർ: കണ്ണപുരം-ധർമശാല റോഡിലെ 252ആം നമ്പർ റെയിൽവേ ഗേറ്റ് ഇന്ന് തുറക്കും. ഇന്ന് രാത്രി എട്ട് മണിക്ക് ശേഷമായിരിക്കും റെയിൽവേ ഗേറ്റ് തുറക്കുക. 13 ദിവസത്തെ അറ്റകുറ്റപ്പണിക്ക് ശേഷമാണ് ഗേറ്റ് തുറക്കുന്നത്. ഈ...
മിൽമ പാലിൽ രാസവസ്‌തുക്കൾ; ആരോപണം വാസ്‌തവ വിരുദ്ധമെന്ന് ഭക്ഷ്യസുരക്ഷാ കമ്മീഷൻ
കാസർഗോഡ്: മിൽമ പാലിൽ രാസവസ്‌തുക്കൾ ഉപയോഗിക്കുന്നുണ്ടെന്ന ആരോപണം വാസ്‌തവ വിരുദ്ധമാണെന്ന് ഭക്ഷ്യസുരക്ഷാ കമ്മീഷൻ. ഇത് സംബന്ധിച്ച റിപ്പോർട് ഭക്ഷ്യസുരക്ഷാ കമ്മീഷൻ മനുഷ്യാവകാശ കമ്മീഷന് കൈമാറി. മിൽമ പാലിൽ ഹൈഡ്രജൻ പെറോക്‌സൈഡും കാസ്‌റ്റിക് സോഡയും...
റോഡ് വെട്ടുന്നത് തടഞ്ഞ യുവതിക്ക് നേരെ ആക്രമണം; പ്രതികൾക്ക് എതിരെ വധശ്രമത്തിന് കേസ്
കോഴിക്കോട്: ഇരിങ്ങൽ കൊളാവിയിൽ പുരയിടത്തിലൂടെ റോഡ് വെട്ടുന്നത് തടഞ്ഞ യുവതിയെ ആക്രമിച്ച സംഭവത്തിൽ പോലീസ് വധശ്രമത്തിന് കേസെടുത്തു. അഞ്ച് നാട്ടുകാർ ഉൾപ്പടെ കണ്ടാലറിയാവുന്ന 30 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പയ്യോളി പോലീസാണ് കേസ് രജിസ്‌റ്റർ...
മഴ കുറഞ്ഞു; പുഴകളിലെ ജലനിരപ്പ് താഴ്ന്ന് തുടങ്ങി
കണ്ണൂർ: മഴ മാറിനിന്നതോടെ ജില്ലയിലെ പുഴകളിലെ ജലനിരപ്പ് താഴ്ന്ന് തുടങ്ങി. കനത്ത മഴയിൽ വെള്ളത്തിന്റെ കുത്തൊലിപ്പ് ഉണ്ടായ തേജസ്വിനി പുഴയിലും തിരുമേനി പുഴയിലും നിലവിൽ ജലനിരപ്പ് താഴ്ന്നിട്ടുണ്ട്. പുഴകളിലെ ജലനിരപ്പ് താഴ്ന്നതോടെ കിണറുകളിലും...
പോക്‌സോ കേസ്; അറസ്‌റ്റിലായ അധ്യാപകനെതിരെ വകുപ്പ് തല അന്വേഷണം തുടങ്ങി
മലപ്പുറം: ജില്ലയിൽ പോക്‌സോ കേസിൽ അറസ്‌റ്റിലായ അധ്യാപകനെതിരെ വകുപ്പ് തല അന്വേഷണം ആരംഭിച്ചു. വിദ്യാർഥിയെ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന പരാതിയിൽ വള്ളിക്കുന്ന് സ്വദേശി പിടി അഷ്റഫിനെ(53) കഴിഞ്ഞ ദിവസമാണ് താനൂർ പോലീസ് അറസ്‌റ്റ്...
കാട്ടാനശല്യം വർധിക്കുന്നു; പൊറുതിമുട്ടി കർഷകർ
പാലക്കാട്: ജില്ലയിലെ കച്ചേരിപ്പറമ്പ് ഭാഗത്ത് കാട്ടാനശല്യം രൂക്ഷം. നിരന്തരമായി കാട്ടാനകൾ പ്രദേശത്തെ കൃഷിയിടങ്ങളിൽ ഇറങ്ങി വലിയ രീതിയിലാണ് വിളകൾ നശിപ്പിക്കുന്നത്. ഇതോടെ മിക്ക കർഷകരും ഇവിടെ കൃഷിയിറക്കാൻ മടിക്കുകയാണ്.
കഴിഞ്ഞ 4 ദിവസമായി പ്രദേശത്ത്...




































