മലപ്പുറം: വഴിക്കടവ് സ്വദേശിനിയായ യുവതിയുടെ ശുചിമുറിയിൽ ഒളിക്യാമറ സ്‌ഥാപിച്ച് ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയ കേസിൽ യുവാവ് അറസ്‌റ്റിൽ. മാമാങ്കര സ്വദേശി കോരാനകത്ത് സെയ്‌ഫുദ്ധീൻ ആണ് പോലീസിന്റെ പിടിയിലായത്. പ്രതിയുടെ മൊബൈൽ ഫോൺ കൂടുതൽ പരിശോധനക്കായി പോലീസ് ഫോറൻസിക് ലാബിലേക്ക് അയച്ചു. നിലമ്പൂർ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തു.
അതേസമയം, ഇന്നലെ കണ്ണൂർ പിണറായിയിൽ സ്‌കൂളിലെ പെൺകുട്ടികളുടെ ശുചിമുറിയിൽ മൊബൈൽ ക്യാമറ ഓൺ ചെയ്‌ത് വെച്ച കേസിൽ അധ്യാപകൻ അറസ്‌റ്റിലായിരുന്നു. വടകര കോട്ടപ്പള്ളി സ്വദേശി നൗഷാദിനെയാണ് പിണറായി പോലീസ് അറസ്‌റ്റ് ചെയ്‌തത്. രണ്ട് ദിവസം മുൻപാണ് ഇയാള്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. മൊബൈൽ ഫോൺ ശുചിമുറിക്ക് സമീപം വെക്കുന്നത് കണ്ട കുട്ടി നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തത്.
Most Read: മുല്ലപ്പെരിയാർ; ജലനിരപ്പ് 142 അടി, ഒൻപത് ഷട്ടറുകളും അടച്ചു