വനിതാ ക്ഷേമ മന്ത്രാലയം പിരിച്ചുവിട്ട് താലിബാൻ; പകരം നൻമ തിൻമ മന്ത്രാലയം

By Syndicated , Malabar News
taliban-disperced-womens-ministry
Ajwa Travels

കാബൂൾ: അഫ്ഗാനിലെ വനിതാ ക്ഷേമ മന്ത്രാലയം പിരിച്ചുവിട്ട് പകരം നൻമതിൻമ മന്ത്രാലയം രൂപീകരിച്ച് താലിബാൻ സർക്കാർ. രാജ്യത്ത് നൻമ പ്രോൽസാഹിപ്പിക്കുകയും തിൻമ തടയുകയും ചെയ്യലാണ് മന്ത്രാലയത്തിന്റെ ചുമതല. ഇസ്‌ലാമിക വസ്‍ത്രധാരണം ആളുകൾ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടതും രാജ്യത്ത് ശരീഅത്ത് നിയമങ്ങൾ നടപ്പിലാക്കേണ്ടതും മന്ത്രാലയത്തിന്റെ ചുമതലയാണ്. വനിതാ മന്ത്രാലയം പിരിച്ചുവിട്ടതിനു പിന്നാലെ വനിതാ ജീവനക്കാരെ പുറത്താക്കുകയും ചെയ്‌തിരുന്നു.

അതേസമയം താലിബാൻ അധികാരം പിടിച്ചടക്കിയതിന് ശേഷം അഫ്‌ഗാനിസ്‌ഥാൻ നേരിടുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധിയെന്ന് റിപ്പോർട്. ആക്രമണങ്ങളിലും പ്രത്യാക്രമണങ്ങളിലും തകർന്ന രാജ്യം രൂക്ഷമായ പ്രതിസന്ധിയിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. ഭരണത്തിലേറിയെങ്കിലും ആവശ്യമായ ധനസ്രോതസുകളും നീക്കിയിരിപ്പുകളും രാജ്യത്തില്ല എന്നത് താലിബാൻ രൂപീകരിച്ച സർക്കാരിനെ വലക്കുന്നുണ്ട്.

ഈ സാഹചര്യത്തിൽ അഫ്‌ഗാനിലെ മുൻ ഉദ്യോഗസ്‌ഥരുടെ വീടുകൾ കേന്ദ്രീകരിച്ച് താലിബാൻ റെയ്‌ഡ് നടത്തി. പരിശോധനയിൽ 12 മില്യൺ ഡോളർ വരുന്ന നോട്ടുകളും സ്വർണവും പിടിച്ചെടുത്തതായി അഫ്‌ഗാനിസ്‌ഥാൻ സെൻട്രൽ ബാങ്ക് വ്യക്‌തമാക്കി. മുൻ സർക്കാർ ഉദ്യോഗസ്‌ഥരുടെ വീടുകളിലാണ് പണം കണ്ടെടുത്തത്. ഇതിൽ ഭൂരിഭാഗം പണവും പിടിച്ചെടുത്തത് മുൻ അഫ്‌ഗാൻ വൈസ് പ്രസിഡണ്ട് അമറുള്ള സലെയുടെ വീട്ടിൽ നിന്നാണെന്ന് സെൻട്രൽ ബാങ്ക് പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.

Read also: പ്രതിസന്ധികാലത്തും വികസനം; കേരളത്തിന്റെ ആരോഗ്യമേഖലയ്‌ക്ക് ദേശീയ അംഗീകാരം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE