സിഡ്‌നി: അഫ്‌ഗാനിസ്‌ഥാന് എതിരെയുള്ള ടെസ്‌റ്റ് ക്രിക്കറ്റ് മൽസരത്തില്‍ നിന്ന് ഓസ്‌ട്രേലിയ പിൻമാറിയേക്കും. താലിബാന്‍ ഭരണകൂടത്തിന്റെ സ്‌ത്രീകളോടുള്ള നിലപാടില്‍ പ്രതിഷേധിച്ചാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ പിൻമാറ്റം. സ്‌ത്രീകള്‍ ക്രിക്കറ്റ് കളിക്കുന്നതിനെ താലിബാന്‍ എതിര്‍ത്തതിനെ തുടര്‍ന്നാണ് ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ബോർഡ് പുതിയ തീരുമാനം അറിയിച്ചത്. ഈ നിലപാട് അഫ്‌ഗാനിൽ നടപ്പാക്കുകയാണെങ്കിൽ ഓസ്ട്രേലിയ മൽസരത്തിൽ പങ്കെടുക്കില്ലെന്നാണ് അറിയിച്ചിരിക്കുന്നത്.
An update on the proposed Test match against Afghanistan ⬇️ pic.twitter.com/p2q5LOJMlw
— Cricket Australia (@CricketAus) September 9, 2021
നവംബര്‍ 27നായിരുന്നു അഫ്‌ഗാനിസ്‌ഥാന്‍-ഓസ്ട്രേലിയ മൽസരം നടക്കേണ്ടത്. ആഗോള തലത്തില്‍ വനിതാ ക്രിക്കറ്റ് വികസനം തങ്ങളെ സംബന്ധിച്ചിടത്തോളം പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ പ്രസ്‌താവനയില്‍ വ്യക്‌തമാക്കി. ക്രിക്കറ്റ് എല്ലാവര്‍ക്കും വേണ്ടിയുള്ള കളിയാണ്. എക്കാലത്തും വനിത ക്രിക്കറ്റിനെ തങ്ങള്‍ പിന്തുണച്ചിട്ടുണ്ട്. അതിനാൽ തന്നെ ഇത്തരം സാഹചര്യങ്ങളിൽ പിൻമാറുക എന്നത് മാത്രമാണ് ഏകവഴിയെന്നും അവർ ചൂണ്ടിക്കാട്ടി.
Read Also: ബിജു മേനോന് പിറന്നാൾ സമ്മാനം; ‘ലളിതം സുന്ദരം’ ഫസ്‌റ്റ് ലുക്ക് പുറത്ത്