മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയർന്നു; വൈദ്യുതി ഉൽപ്പാദനം പുനഃരാരംഭിച്ച് തമിഴ്‌നാട്

By Syndicated , Malabar News
mullapperiyar-case-in-supreme-court

ഇടുക്കി: ശക്​തമായ മഴയെ തുടർന്ന് മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നതോടെ തമിഴ്​നാട്​ വൈദ്യുതി ഉൽപ്പാദനം പുനഃരാരംഭിച്ചു. വാർഷിക അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാതെയാണ് പവർ ഹൗസ് തുറന്ന് പ്രവർത്തനം ആരംഭിച്ചത്.

എല്ലാവർഷവും ഏപ്രിലിൽ അടച്ചിടുന്ന ലോവർ ക്യാംപിലെ പെരിയാർ പവർ ഹൗസ് അറ്റകുറ്റപ്പണികൾ, പെയിൻറിംഗ് ജോലികൾ തുടങ്ങിയവ പൂർത്തിയാക്കി ജൂൺ പകുതിയോടെയാണ് തുറക്കാറുള്ളത്. ഈ സമയത്ത് മുല്ലപ്പെരിയാറിൽ നിന്നും കുടിവെള്ള ആവശ്യത്തിന്​ മാത്രമാണ് തമിഴ്‌നാട് ജലം എടുക്കുക്കാറുള്ളത്.

എന്നാൽ, ഇക്കുറി ന്യൂനമർദ്ദം ശക്‌തമായതോടെ അറ്റകുറ്റപ്പണി അടിയന്തിരമായി നിർത്തിവെച്ച് വൈദ്യുതി ഉൽപ്പാദനം പുനഃരാരംഭിച്ചു. നിലവിൽ അണക്കെട്ടിലെ ജലനിരപ്പ് 128ൽ നിന്നും 130 അടിയായി ഉയർന്നിട്ടുണ്ട്. വൃഷ്‌ടിപ്രദേശത്ത് ഇപ്പോഴും മഴ തുടരുന്നതിനാൽ സെക്കന്റിൽ 2478 ഘന അടി ജലം അണക്കെട്ടിലേക്ക് ഒഴുകി എത്തുന്നുണ്ട്.

Read also: മോദി വിരുദ്ധ പോസ്‌റ്റർ; ‘അറസ്‌റ്റ് മീ’ ക്യാംപയിനുമായി പ്രതിപക്ഷം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE