പഠനം പ്രതിസന്ധിയിലായ 50 വിദ്യാര്‍ഥികള്‍ക്ക് മൊബൈല്‍ ഫോണ്‍ വാങ്ങിനല്‍കി അധ്യാപക കൂട്ടായ്‌മ

By Desk Reporter, Malabar News
Mobile-for-Students
Representational Image
Ajwa Travels

ഇടുക്കി: കോവിഡ് കാലത്ത് ഓൺലൈൻ പഠനം പ്രതിസന്ധിയിലായ 50 വിദ്യാര്‍ഥികള്‍ക്ക് മൊബൈല്‍ ഫോണുകള്‍ വാങ്ങി നല്‍കി അണക്കരയിലെ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപക കൂട്ടായ്‌മ. അധ്യപകര്‍ നേരിട്ട് നടത്തിയ അന്വേഷണത്തിലാണ് ഈ സ്‌കൂളിലെ അന്‍പതോളം കുട്ടികള്‍ക്ക് പഠനോപകരണങ്ങളില്ലെന്ന് മനസിലായത്.

ഇതോടെ കുട്ടികൾക്ക് മൊബൈൽ ഫോൺ വാങ്ങി നൽകാൻ ഇവർ തീരുമാനിക്കുക ആയിരുന്നു. വലിയൊരുതുക തന്നെ ഇതിനായി വേണ്ടിവരുമെന്ന് അറിയാമെങ്കിലും കുട്ടികളുടെ പഠനം ഒരു കാരണവശാലും മുടങ്ങരുത് എന്ന തീരുമാനമാണ് ഇവരെ മുന്നോട്ട് നയിച്ചത്. എല്ലാവരില്‍ നിന്നും പൂര്‍ണമായ പിന്തുണ ലഭിച്ചതോടെ ഫോണുകള്‍ വാങ്ങി നല്‍കാനുള്ള പണം ഇവര്‍ക്കിടയില്‍ നിന്നും കണ്ടെത്തുകയായിരുന്നു.

പീരുമേട് എംഎല്‍എ വാഴൂര്‍ സോമന്‍ മൊബൈല്‍ ഫോണ്‍ വിതരണം ചെയ്‌തു. ഏവർക്കും മാതൃകയാക്കാവുന്ന പ്രവര്‍ത്തനമാണ് അധ്യാപകര്‍ നടത്തിയതെന്ന് എംഎൽഎ പറഞ്ഞു. ചക്കുപള്ളം ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് പികെ രാമചന്ദ്രന്‍ ചടങ്ങില്‍ അധ്യക്ഷനായി.

സ്‌കൂള്‍ പ്രഥമാധ്യാപകന്‍ സി രാജശേഖരന്‍, ഇടുക്കി ജില്ലാ പഞ്ചായത്ത് സ്‌റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ രാരിച്ചന്‍ നീറണാകുന്നേല്‍, ബ്ളോക്ക് പഞ്ചായത്ത് അംഗങ്ങളായ കുസുമം സതീഷ്, ഷൈനി റോയി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അന്നക്കുട്ടി വര്‍ഗീസ്, മാത്യു പിടി, ആന്റണി കുഴിക്കാട്ട്, അമ്പിയില്‍ മുരുകന്‍, ജോണ്‍ പോള്‍, റോബ്‌സൺ, മിനിമോള്‍ എംഎസ് എന്നിവര്‍ സംസാരിച്ചു.

Most Read:  ആകാശത്തിലെ ‘അൽഭുത ഹോട്ടൽ’; വാടക ലക്ഷങ്ങൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE