കൊടും തണുപ്പിൽ സൗദി; റിയാദിൽ താപനില മൈനസ് 3 ഡിഗ്രി ആയേക്കും

By Team Member, Malabar News
Temperature In Riyadh Maybe Decreases To Minus 3 Degree

റിയാദ്: അടുത്ത വെള്ളി, ശനി ദിവസങ്ങളിൽ റിയാദിലെ താപനില മൈനസ് മൂന്ന് ഡിഗ്രി വരെ എത്തിയേക്കുമെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. അതേസമയം ഹായിൽ, മദീനയുടെ വടക്കൻ ഭാഗങ്ങൾ എന്നിവിടങ്ങളിൽ മൈനസ് 5 ഡിഗ്രി ആയിരിക്കും താപനില.

വടക്കൻ പ്രദേശങ്ങളിലും മഞ്ഞുവീഴ്‌ച കനക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്‌ഥാ കേന്ദ്രം അറിയിച്ചു. കൂടാതെ ഈ സാഹചര്യത്തിൽ ആളുകൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അതേസമയം തുറൈഫിലെ മിക്ക ഭാഗങ്ങളും നിലവിൽ മഞ്ഞു മൂടിയ സ്‌ഥിതിയിലാണ്. കഴിഞ്ഞ ദിവസം ഇവിടെ മൈനസ് 6 ഡിഗ്രി ആയിരുന്നു താപനില. കൂടാതെ ഖുറയാത്തിൽ മൈനസ് 5 ഡിഗ്രിയും അറാറിൽ മൈനസ് 4 ഡിഗ്രിയുമായിരുന്നു താപനില.

Read also: നാളെ മുതല്‍ കൂടുതല്‍ സ്‌കൂളുകളില്‍ വാക്‌സിനേഷന്‍; മന്ത്രി വീണാ ജോര്‍ജ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE