കനത്ത ചൂട്; ജ്യൂസ് കടകളിൽ പ്രത്യേക പരിശോധന- ആരോഗ്യമന്ത്രി

ജില്ലകളിൽ ഭക്ഷ്യസുരക്ഷാ അസിസ്‌റ്റന്റ്‌ കമ്മീഷണർമാരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്.

By Trainee Reporter, Malabar News
spread of covid
Ajwa Travels

തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ ജ്യൂസ് കടകൾ കേന്ദ്രീകരിച്ചു പ്രത്യേക പരിശോധനകൾ നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. സംസ്‌ഥാനത്തു ചൂട് വർധിച്ച സാഹചര്യത്തിലാണ് പരിശോധന ഏർപ്പെടുത്തുന്നത്. ജില്ലകളിൽ ഭക്ഷ്യസുരക്ഷാ അസിസ്‌റ്റന്റ്‌ കമ്മീഷണർമാരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്.

കൂടാതെ, സ്‌റ്റേറ്റ് ടാസ്‌ക് ഫൊഴ്‌സും പരിശോധനകൾ നടത്തും. വഴിയോരങ്ങളിലുള്ള ചെറിയ കടകൾ മുതൽ എല്ലാ കടകളിലും പരിശോധനകൾ നടത്തും. അതേസമയം, ഹോട്ടലുകളും റെസ്‌റ്റോറന്റുകളും കേന്ദ്രീകരിച്ചുള്ള മറ്റു പരിശോധനകളും തുടരും. ഭക്ഷ്യസുരക്ഷാ ലാബുകളോടൊപ്പം മൊബൈൽ ലാബിന്റെ സേവനങ്ങളും ലഭ്യമാക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

ജ്യൂസ് കടകളിൽ ശുദ്ധമായ വെള്ളം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂവെന്നും മന്ത്രി നിർദ്ദേശം നൽകി. ഏറ്റവും അപകടം ആകുന്നത് ജ്യൂസിൽ ഉപയോഗിക്കുന്ന ഐസാണ്. മലിനമായ വെള്ളത്തിൽ നിന്നുണ്ടാക്കുന്ന ഐസ് കാരണം പല രോഗങ്ങളും ഉണ്ടാകാം. അതിനാൽ, ശുദ്ധജലം ഉപയോഗിച്ച് മാത്രമേ ഐസ് ഉണ്ടാക്കാൻ പാടുള്ളൂ. ആഹാര സാധനങ്ങൾ ചൂടുകാലത്ത് പെട്ടെന്ന് കേടാകുമെന്നതിനാൽ എല്ലാവരും പ്രത്യേകം ശ്രദ്ധിക്കണമെന്നും, നിശ്‌ചിത സമയം കഴിഞ്ഞ ഭക്ഷണം കഴിക്കരുതെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.

Most Read: ലൈഫ് മിഷൻ; മുഖ്യമന്ത്രി മുഖ്യസൂത്രധാരൻ- രേഖകൾ പുറത്തുവിട്ടു അനിൽ അക്കര

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE