മലപ്പുറം : ജില്ലയിൽ രേഖകളില്ലാതെ സൂക്ഷിച്ച 10 ലക്ഷത്തോളം രൂപ പോലീസ് പിടികൂടി. നഗരത്തിൽ പട്ടാമ്പി റോഡിലുള്ള പെട്രോൾ പമ്പിലാണ് പണം കണ്ടെത്തിയത്. തുടർന്ന് സംഭവവുമായി ബന്ധപ്പെട്ട് 3 പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു.
വേങ്ങര സ്വദേശികളായ അബ്‌ദുൽനാസർ(48), അൻവർ സാദിക്(38), വലിയകുന്ന് സ്വദേശി വിജയൻ(55) എന്നിവരാണ് അറസ്‌റ്റിലായത്. എടിഎം മോഷണക്കേസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് രേഖകളില്ലാതെ സൂക്ഷിച്ച പണം പിടിച്ചെടുത്തത്. തുടർന്ന് പണം എത്തിച്ച ആളുകൾ സഞ്ചരിച്ച കാറും പോലീസ് പിടികൂടി. നിലവിൽ പണത്തിന്റെ സ്രോതസുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ നടക്കുകയാണെന്ന് പോലീസ് വ്യക്‌തമാക്കി.
Read also : കോവിഡ് കേസുകൾ കുറയുന്നു; ഡെൽഹിയില്‍ ഇന്നുമുതല്‍ കൂടുതല്‍ ഇളവുകള്‍