വര്‍ഗീയ പരാമര്‍ശം: ഫാ. തിയോഡേഷ്യസ് ഡിക്രൂസിനെതിരെ കേസെടുത്ത് പോലീസ്

ഫാദറിന്റെ 'അബ്‌ദുറഹ്‌മാന്‍ എന്ന പേരില്‍ത്തന്നെ തീവ്രവാദിയുണ്ട്' എന്ന പരാമര്‍ശത്തിലാണ് വിഴിഞ്ഞം പൊലീസ് കേസ് എടുത്തത്. ഐഎഎൻഎൽ സംസ്‌ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ നൽകിയ പരാതിയിലാണ് കേസെടുത്തത്.

By Central Desk, Malabar News
terror reference _ The police registered a case against Theodosius D'cruz

തിരുവനന്തപുരം: മന്ത്രി വി അബ്‌ദുറഹ്‌മാന് എതിരായ വിവാദ പരാമര്‍ശത്തില്‍ വിഴിഞ്ഞം സമരസമിതി കണ്‍വീനര്‍ ഫാ. തിയോഡേഷ്യസ് ഡിക്രൂസിനെതിരെ പോലീസ് കേസെടുത്തു. വിഴിഞ്ഞം പൊലീസാണ് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തത്. മതവിദ്വേഷം വളത്താനുളള ശ്രമം, സാമുദായിക സംഘര്‍ഷത്തിനുളള ശ്രമം എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

സംഭവത്തില്‍ സാമൂഹിക മാദ്ധ്യമങ്ങൾ വലിയ വിമര്‍ശനമുയര്‍ത്തുകയും കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന കമ്മിറ്റിതന്നെ പ്രതിഷേധവുമായി രംഗത്ത് എത്തുകയും ചെയ്‌തതോടെ തിയോഡേഷ്യസ് ഡിക്രൂസും ലത്തീന്‍ അതിരൂപതയും ഖേദപ്രകടനം നടത്തിയിരുന്നു.

തന്റെ പരാമര്‍ശം നാക്കുപിഴയാണെന്നും പിന്‍വലിക്കുകയാണെന്നും പെട്ടെന്നുണ്ടായ വികാരക്ഷോഭത്തിലാണ് നാക്കുപിഴച്ചതെന്നും തന്റെ പ്രസ്‌താവന സമുദായങ്ങള്‍ക്കിടയില്‍ ചേരിതിരിവ് ഉണ്ടാക്കാന്‍ ഇടയായതില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും തിയോഡേഷ്യസ് ഡിക്രൂസ് പരസ്യമായി പറഞ്ഞിരുന്നു.

വിഴിഞ്ഞം തുറമുഖത്തിന് എതിരെ സമരം ചെയ്യുന്നവര്‍ രാജ്യദ്രോഹികള്‍ ആണെന്ന മന്ത്രിയുടെ പ്രസ്‌താവനയോടായിരുന്നു ലത്തീന്‍ അതിരൂപത വൈദികനായ തിയോഡേഷ്യസ് ഡിക്രൂസിന്റെ പ്രതികരണം. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർക്ക് ലഭിച്ച പരാതിയിലാണ് കേസെടുക്കാൻ നിർദേശിച്ചത്. ഭരണഘടനാ പദവിയിലിരിക്കുന്ന വ്യക്‌തികൾക്കെതിരെ തീവ്രവാദ ബന്ധമുണ്ടെന്നും ഏഴാംകൂലിയാണെന്നുമുള്ള പരാമർശങ്ങൾ സാമുദായിക ചേരിതിരിവുണ്ടാക്കാനുള്ള ശ്രമമാണെന്ന് പരാതിയിൽ പറയുന്നുണ്ട്.

Most Read: പാര്‍ട്ടിയാണ് വലുതെന്ന് മനസിലാക്കി പ്രവര്‍ത്തിച്ചാല്‍ പ്രശ്‌നങ്ങള്‍ ഇല്ലാതാകും; രമേശ് ചെന്നിത്തല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE