7 ഇന്ത്യന്‍ ലാബുകളിലെ പരിശോധന ഫലം ദുബായ് യാത്രയില്‍ സ്വീകരിക്കപ്പെടില്ല

By Staff Reporter, Malabar News
MALABARNEWS-COVIDTESTDUBAI
Representational Image
Ajwa Travels

ദുബായ്: ഏഴ് ഇന്ത്യന്‍ ലാബുകളിലെ പരിശോധന ഫലം സ്വീകരിക്കില്ലെന്ന് ദുബായ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചതായി എയര്‍ ഇന്ത്യ എക്‌സ്​പ്രസ് ട്വീറ്റ് ചെയ്‌തു. ഈ ലാബുകളിലെ ആര്‍ടിപിസിആര്‍ പരിശോധന അടക്കമുള്ളവയുടെ ഫലം സ്വീകരിക്കപ്പെടില്ല.

ജയ്‌പൂരിലെ സൂര്യം ലാബ്, കേരളത്തിലെ മൈക്രോ ഹെൽത്ത് ലാബ്, ഡെൽഹിയിലെ ഡോ. പി ഭസിൻ പാത്‌ലാബ് പ്രൈവറ്റ് ലിമിറ്റഡ്, നോബിൾ ഡയഗ്‌നോസ്‌റ്റിക് സെന്റർ, അസ ഡയഗ്‌നോസ്‌റ്റിക് സെന്റർ, 360 ഡയഗ്‌നോസ്‌റ്റിക് ആന്‍ഡ് ഹെല്‍ത്ത് സര്‍വീസസ്, എഎആര്‍എ ക്‌ളിനിക്കല്‍ ലബോറട്ടറീസ് എന്നിവയാണ് പട്ടികയില്‍ ഉള്‍പ്പെട്ട ലാബുകള്‍.

കഴിഞ്ഞ മാസം ഇന്ത്യയിലെ നാല് ലാബുകളില്‍ നിന്നുള്ള കോവിഡ് പരിശോധന ഫലം സ്വീകരിക്കില്ലെന്ന് എയര്‍ ഇന്ത്യ എക്‌സ്​പ്രസും, ഫ്ളൈ ദുബായും അറിയിച്ചിരുന്നു.

പുതുതായി മൂന്ന് ലാബുകള്‍ കൂടി പട്ടികയില്‍ ഉള്‍പ്പെടുത്തി. ഇന്നലെയാണ് ഇത് സംബന്ധിച്ച അറിയിപ്പ് പുറത്ത് വന്നത്. ഇതോടെ ആകെ 7 ഇന്ത്യന്‍ ലാബുകളുടെ പരിശോധന ഫലം ദുബായ് യാത്രക്ക് ഒരുങ്ങുന്നവര്‍ കരുതാന്‍ പാടില്ലെന്ന് ഉറപ്പായി.

Read Also: ഹത്രസ് കേസ് അന്വേഷണം കോടതി മേൽനോട്ടത്തിൽ; സുപ്രീം കോടതി ഉത്തരവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE