പോക്‌സോ കേസിൽ 68-കാരന് 10 വർഷം കഠിനതടവും പിഴയും വിധിച്ചു

By Trainee Reporter, Malabar News
pocso case in malappuram
Representational Image

മലപ്പുറം: പത്ത് വയസുകാരിയെ ബലാൽസംഗം ചെയ്‌ത കേസിൽ 68-കാരന് 10 വർഷം കഠിനതടവും പിഴയും വിധിച്ചു. മലപ്പുറം കാളികാവ് മമ്പാട്ടുമൂല നീലങ്ങാടൻ മുഹമ്മദിനെതിരെയാണ് മഞ്ചേരി പോക്‌സോ സ്‌പെഷ്യൽ കോടതി ശിക്ഷ വിധിച്ചത്. പത്ത് വർഷം കഠിനതടവും 1,20,000 രൂപ പിഴ അടക്കാനുമാണ് കോടതി വിധി.

2015 മാർച്ചിലായിരുന്നു കേസിനാസ്‌ ദമായ സംഭവം നടന്നത്. ഇയാൾ പലപ്പോഴായി പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നു. വയറുവേദനയുമായി ആശുപത്രിയിൽ എത്തിയ പെൺകുട്ടിയെ ചികിൽസിച്ച ഡോക്‌ടർക്ക്‌ സംശയം തോന്നിയതോടെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ ബലാൽസംഗം ചെയ്‌തതായി കണ്ടെത്തിയത്. തുടർന്ന് 2015 മെയ് ആറിന് കാളികാവ് പോലീസ് പ്രതിയെ അറസ്‌റ്റ് ചെയ്യുകയായിരുന്നു. ചെറുമകളുടെ പ്രായമുള്ള കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച പ്രതി യാതൊരു ദയയും അർഹിക്കുന്നില്ലായെന്ന് കോടതി വിധിയിൽ പറയുന്നു. പീഡിപ്പിക്കപ്പെട്ട കുട്ടിയും കുടുംബവും അനുഭവിച്ച ദുരിതം കോടതിക്ക് കാണാതിരിക്കാൻ ആകില്ലെന്നും കോടതി പ്രതിപാതിച്ചിട്ടുണ്ട്.

Most Read: രത്തന്‍ ലാലിന്റെ അറസ്‌റ്റ്; ഡെൽഹി സർവകലാശാലയിൽ വൻ പ്രതിഷേധം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE