മലമ്പുഴ ജില്ലാ ജയിൽ ചാടിയ പ്രതിയെ പിടികൂടി

By Team Member, Malabar News
Accused Arrested by police who escaped from malampuzha jail
Ajwa Travels

പാലക്കാട്: മലമ്പുഴ ജില്ലാ ജയിലിൽ നിന്നും ചാടിയ പ്രതിയെ പിടികൂടി. ഇന്ന് രാവിലെയോടെ ജയിൽ ചാടിയ കുഴൽമന്ദം സ്വദേശിയായ ഷിനോയ് ആണ് പിടിയിലായത്. തിരുപ്പൂരിൽ നിന്നുമാണ് ഇയാളെ കണ്ടെത്തിയത്.

രാവിലെ പണിക്ക് ഇറക്കിയപ്പോഴാണ് ഷിനോയ് ജയിൽ ചാടിയത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയെ പിടികൂടുകയായിരുന്നു. കഴിഞ്ഞ ഏപ്രിലിലാണ് അടിപിടി കേസിൽ ഷിനോയ് അറസ്‌റ്റിലായത്‌. തുടർന്ന് ജാമ്യം എടുക്കാൻ ആളില്ലാഞ്ഞതോടെ റിമാൻഡ് തുടരുകയായിരുന്നു.

Read also: ആദിവാസി മേഖലയിലെ ആരോഗ്യ വികസനം; വിദഗ്‌ധ പരിശീലനത്തിന് തുടക്കമായി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE