മിന്ത്രക്ക് പിന്നാലെ ലോഗോയിൽ മാറ്റം വരുത്തി ആമസോൺ മൊബൈൽ ആപ്

By News Desk, Malabar News

വാഷിങ്ടൺ: അമേരിക്കൻ ഇ-കൊമേഴ്‌സ് കമ്പനിയായ ആമസോൺ മൊബൈൽ ആപ് ലോഗോ മാറ്റി. ലോഗോയിൽ കാണുന്ന നീല സ്‌റ്റിക്കർ ടേപ്പിന്റെ ഭാഗം ജർമൻ സേച്ഛാധിപതി അഡോൾഫ് ഹിറ്റ്ലറിന്റെ മീശയുമായി സാമ്യമുള്ളതാണെന്ന് സമൂഹ മാദ്ധ്യമങ്ങളിൽ ചർച്ച ഉയർന്നതിന് പിന്നാലെയാണ് ആമസോൺ മൊബൈൽ ആപ് ലോഗോ മാറ്റിയത്. പോസ്‌റ്റ് കവറിനോട് സാമ്യം തോന്നുന്ന തവിട്ട് നിറത്തിന്റെ പശ്‌ചാത്തലത്തിൽ ആമസോണിന്റെ പ്രശസ്‌തമായ ആരോ ലോഗോയും മുകൾ ഭാഗത്ത് നീല നിറത്തിൽ സ്‌റ്റിക്കർ ടേപ്പ് ഒട്ടിച്ചതുപോലെ തോന്നിപ്പിക്കുന്നതും ആയിരുന്നു പഴയ ലോഗോ.

ഹിറ്റ്ലറിന്റെ മീശയുമായി സാമ്യമുണ്ടെന്ന ആരോപണം കാരണമാണോ ലോഗോ മാറ്റിയത് എന്ന കാര്യം ആമസോൺ വ്യക്‌തമാക്കിയിട്ടില്ല. എങ്കിലും നീല നിറത്തിലുള്ള ഭാഗത്തിനാണ് മാറ്റം വരുത്തിയത്. സ്‌റ്റിക്കർ ടേപ്പ് ഒരു കട്ടർ ഉപയോഗിച്ച് മുറിച്ചാൽ ലഭിക്കുന്ന ഏറിയും ഇറങ്ങിയുമുള്ള കട്ടിന് പകരം പരിഷ്‌കരിച്ച ലോഗോയിൽ ഒരു ഭാഗത്തെ പേപ്പർ മടക്കി വച്ചതുപോലെയാണ് ക്രമീകരണം.

എന്നാൽ, പുതിയ ലോഗോയും വെറുതെ വിടാൻ സോഷ്യൽ മീഡിയ തയാറായില്ല. അനിമേഷൻ ടിവി സീരീസ് ആയ അവതാർ: ദി ലാസ്‌റ്റ് എയർബെൻഡറിലെ ആങ് എന്ന കഥാപാത്രത്തിന്റെ തലയിലെ വര പോലെയുണ്ട് പുതിയ ലോഗോ എന്നാണ് സാമൂഹിക മാദ്ധ്യമങ്ങളുടെ പുതിയ കണ്ടുപിടുത്തം.

ജനുവരിയിൽ ഇന്ത്യൻ ഓൺലൈൻ വസ്‌ത്ര വ്യാപാര വെബ്‌സൈറ്റ് ആയ മിന്ത്രയും തങ്ങളുടെ ലോഗോ മാറ്റിയിരുന്നു. മുംബൈ പോലീസിന്റെ സൈബർ ക്രൈം വിഭാഗത്തിൽ രജിസ്‌റ്റർ ചെയ്‌ത കേസ് അനുസരിച്ച് മിന്ത്രയുടെ പ്രശസ്‌തമായ M ലോഗോ സ്‌ത്രീകളെ അപമാനിക്കുന്നതും അപകീർത്തിപ്പെടുത്തുന്നതും ആണെന്നായിരുന്നു വാദം. കേസിനെ തുടർന്ന് മിന്ത്ര ലോഗോയിൽ ചെറിയ മാറ്റങ്ങൾ വരുത്തുകയും ചെയ്‌തിരുന്നു.

Also Read: വിവാദ പരാമർശം; ചീഫ് ജസ്‌റ്റിസ്‌ രാജി വെക്കണമെന്ന ആവശ്യവുമായി വനിതാ സംഘടനകൾ

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE