കാസർഗോഡ്: കാർഷിക കരിനിയമങ്ങളും വൈദ്യുതി സ്വകാര്യ വൽക്കരണവും ഉൾപ്പടെയുള്ള ജനദ്രോഹ നിയമങ്ങൾ കേന്ദ്രസർക്കാർ പിൻവലിക്കണമെന്ന് എസ്‌വൈഎസ് മടിക്കൈ സർക്കിൾ ആവശ്യപ്പെട്ടു.
ജില്ലയിലെ മടിക്കൈ ഗ്രാമപഞ്ചായത്തിൽ നടന്ന എസ്‌വൈഎസിന്റെ യൂത്ത് കൗണ്‍സിലിലാണ് എസ്‌വൈഎസ് ഈ ആവശ്യം ഉന്നയിച്ചത്. ‘ധാർമിക യൗവനത്തിന്റെ സമര സാക്ഷ്യം’ എന്ന പ്രമേയത്തിനെ അടിസ്‌ഥാനമാക്കി സംസ്‌ഥാനത്തുടനീളം നടക്കുന്ന എസ്‌വൈഎസിന്റെ പുനസംഘടനാ പ്രവർത്തങ്ങളുടെ ഭാഗമായാണ് യൂത്ത് കൗണ്‍സിൽ നടന്നത്. മടിക്കൈ സർക്കിൾ രൂപീകരണയോഗവും യൂത്ത് കൗണ്‍സിലിൽ നടന്നു.
സോൺ എക്‌സിക്യൂട്ടിവ് അംഗം പ്രൊഫ ഇസ്‌മായിൽ മാസ്‌റ്റർ പേരൊലിന്റെ അധ്യക്ഷതയിൽ സോൺ സെക്രട്ടറി മഹമൂദ് അംജദി പുഞ്ചാവിയാണ് രൂപീകരണയോഗം ഉൽഘാടനം ചെയ്‌തത്. പുതിയ പ്രസിഡണ്ടായി സിദ്ധീഖ് സഖാഫി കൈയുള്ള കൊച്ചിയും ജനറൽ സെക്രട്ടറിയായി മുഹമ്മദ് റാശിദ് ഹിമമി സഖാഫി ബങ്കളവും ഫിനാൻസ് സെക്രട്ടറിയായി സുൾഫിക്കർ ചാളക്കടവും ചുമതലയേറ്റു.
അബ്‌ദുൽ സലാം കൈയുള്ള കൊച്ചി, അബ്‌ദുൽ ശുക്കൂർ പച്ചക്കുണ്ട് എന്നിവർ വൈസ് പ്രസിഡണ്ടുമാരായും സുബൈർ കൈയുള്ള കൊച്ചി, മുഹമ്മദ് ശിഹാബ് മുടിക്കാനം എന്നിവരെ സെക്രട്ടറിമാരായും തിരഞ്ഞെടുത്തു. ക്യാബിനറ്റ് അംഗങ്ങളായി അബ്‌ദുൽ വക്കീൽ മദനി ബങ്കളം, ശരീഫ് സുഹ്‌രി എന്നിവരും ചുമതലയേറ്റു.
Most Read: മുൻ ഡിജിപി ജേക്കബ് തോമസ് ബിജെപിയിൽ ചേർന്നു