തൃശൂർ: മുൻ ഡിജിപി ജേക്കബ് തോമസ് ബിജെപിയിൽ ചേർന്നു. തൃശൂർ തേക്കിൻകാട് മൈതാനത്ത് നടക്കുന്ന ബിജെപിയുടെ പൊതുസമ്മേളനത്തിൽ വച്ചാണ് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ ജേക്കബ് തോമസിന് അംഗത്വം നൽകിയത്.
ബിജെപി സ്‌ഥാനാർഥിയായി മൽസരിക്കാൻ താൽപര്യമുണ്ടെന്ന് ജേക്കബ് തോമസ് നേരത്തെ വ്യക്‌തമാക്കിയിരുന്നു. ബിജെപി രാജ്യം ഭരിക്കുന്ന പാർട്ടിയാണ്. വികസനത്തിൽ കേരളം മുന്നോട്ട് പോകണമെന്നും ജേക്കബ് തോമസ് പറഞ്ഞിരുന്നു.
അതേസമയം പാർട്ടിയുമായി ഇടഞ്ഞു നിന്ന ശോഭാ സുരേന്ദ്രനും ബിജെപി യോഗത്തിൽ എത്തിയിട്ടുണ്ട്. ദേശീയ നേതൃത്വത്തിന്റെ ഇടപെടലിനെ തുടർന്നാണ് മാസങ്ങൾ നീണ്ട ഇടവേളക്ക് ശേഷം ശോഭാ സുരേന്ദ്രൻ മടങ്ങിയെത്തിയത്.
Read also: കേരളത്തിൽ വർഗീയ ഭിന്നത സൃഷ്‌ടിക്കാൻ യുഡിഎഫ് ശ്രമം; എ വിജയരാഘവൻ