ഇരിങ്ങാലക്കുടയില്‍ എന്‍ഡിഎ സ്‌ഥാനാര്‍ഥിയാകാന്‍ ഒരുങ്ങി മുന്‍ ഡിജിപി ജേക്കബ് തോമസ്

By News Desk, Malabar News
jacob thoams-silver-line
Ajwa Travels

തിരഞ്ഞെടുപ്പ് മല്‍സര രംഗത്തേക്ക് കടക്കാനൊരുങ്ങി മുന്‍ ഡിജിപി ജേക്കബ് തോമസ്. ഇരിങ്ങാലക്കുടയില്‍ നിന്ന് എന്‍ഡിഎ സ്‌ഥാനാര്‍ഥിയായി മല്‍സരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മാതൃഭൂമി ന്യൂസിനോടാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

വിരമിച്ചതോടെയാണ് എന്‍ഡിഎക്ക് ഒപ്പം മല്‍സരിക്കാന്‍ ജേക്കബ് തോമസ് ഒരുങ്ങുന്നത്. ബിജെപി നേതൃത്വം അദ്ദേഹത്തെ ബന്ധപ്പെട്ടിരുന്നു. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ട്വന്റി-20യുടെ സ്‌ഥാനാര്‍ഥിയായി ചാലക്കുടിയില്‍ നിന്ന് ജനവിധി തേടാന്‍ ഒരുങ്ങിയിരുന്നുവെങ്കിലും സംസ്‌ഥാന സര്‍ക്കാര്‍ വിആര്‍എസ് അംഗീകരിക്കാഞ്ഞതിനാല്‍ ജേക്കബ് തോമസിന് കളത്തിലിറങ്ങാന്‍ സാധിച്ചിരുന്നില്ല.

ബിജെപിയുടെ നിലപാടുകളെ പിന്തുണച്ച അദ്ദേഹം ന്യൂനപക്ഷ വോട്ടുകളും ഇത്തവണ പാര്‍ട്ടിക്ക് അനുകൂലമാകുമെന്ന് പറഞ്ഞു. ദേശീയത ഉണ്ടാകുന്നത് നല്ലതാണ്. അത് നമ്മള്‍ ഉയര്‍ത്തിപ്പിടിക്കണം. മുസ്‌ലിം ആയാലും ക്രിസ്‌ത്യൻ ആയാലും ഒക്കെ ബിജെപിക്ക് മറ്റു സംസ്‌ഥാനങ്ങളില്‍ സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇത് എന്തുകൊണ്ട് കേളത്തില്‍ ആയിക്കൂടായെന്ന് ജേക്കബ് തോമസ് ആരാഞ്ഞു.

കഴിഞ്ഞവര്‍ഷം ഇരിങ്ങാലക്കുടയില്‍ പോയിരുന്നു. അതിന്റെ ഒരുക്കങ്ങള്‍ നടത്തിയിരുന്നു. തന്റെ അഴിമതി വിരുദ്ധ നിലപാട് എല്‍ഡിഎഫിനും യുഡിഎഫിനും ഇഷ്‌ടമല്ല. പിന്നെ എന്‍ഡിഎ മാത്രമേയുള്ളൂ. അതിന്റെ സന്ദേശം എന്‍ഡിഎ അഴിമതി വിരുദ്ധ നിലപാട് കേരളത്തില്‍ ഉണ്ടാകുമെന്ന് തന്നെ ആയിരിക്കും- ജേക്കബ് തോമസ് പറഞ്ഞു. 2016-ല്‍ 59,000 വോട്ടുകള്‍ നേടി സിപിഎം വിജയിച്ച ഇരിങ്ങാലക്കുട മണ്ഡലത്തില്‍ ബിജെപിക്ക് 30,420 വോട്ടാണ് അന്ന് ലഭിച്ചത്.

Malabar News: കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ സ്‌ത്രീ മരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE