കാസർഗോഡ്: ബേക്കൽ പുതിയ കടപ്പുറത്തെ കടലിൽ കാണാതായ അതിഥി തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. കൽക്കട്ട സ്വദേശി ഷഫീറുൽ ഇസ്‌ലാം (25) ആണ് മരിച്ചത്. കോട്ടികുളത്ത് പാറയിടുക്കിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
അവധി ദിവസമായ ഇന്നലെ ഉച്ചയോടെ ഇതര സംസ്‌ഥാന തൊഴിലാളികളായ ആറംഗ സംഘമാണ് കടലിൽ കുളിക്കാൻ ഇറങ്ങിയത്. തുടർന്ന്, ഷഫീറുൽ ഇസ്‌ലാം തിരയിൽ പെടുകയായിരുന്നു. കോസ്‌റ്റൽ പോലീസും നാട്ടുകാരും അഗ്‌നി രക്ഷാ സേനയും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
നിർമാണ തൊഴിലാളിയായ ഇസ്‌ലാം ഒരു വർഷമായി ബേക്കൽ അൻസാരി ക്വാർട്ടേഴ്‌സിൽ താമസിക്കുകയാണ്. ബേക്കൽ ഇൻസ്‌പെക്‌ടർ യുപി വിപിൻ, എസ്‌ഐ രാജീവൻ, തളങ്കര തീരദേശ പോലീസ്, അഗ്‌നിരക്ഷാ സേനാഗങ്ങൾ എന്നിവർ സ്‌ഥലത്തെത്തി നേതൃത്വം നൽകി.
Most Read: കണ്ണൂരിൽ വാഹന പരിശോധനയ്‌ക്കിടെ മയക്കുമരുന്ന് സംഘം പിടിയിൽ