ചാലിയാറിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

By Trainee Reporter, Malabar News
Chaliyar death
Representational Image
Ajwa Travels

മലപ്പുറം: ചാലിയാറിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പൊന്നേമ്പാടം മൂന്നാം തൊടി എടക്കാട്ട് നവീൻ-ബിന്ദു നമ്പതിമാരുടെ മകൻ ജിഷ്‌ണുവിന്റെ (24) മൃതദേഹമാണ് കണ്ടെത്തിയത്. കഴിഞ്ഞ രണ്ട് ദിവസമായി ചാലിയാറിൽ ജിഷ്‌ണുവിന് വേണ്ടിയുള്ള തിരച്ചിൽ നടന്നിരുന്നു.

കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ ജിഷ്‌ണു ഒഴുക്കിൽ പെടുകയായിരുന്നു. മീഞ്ചന്ത ഫയർഫോഴ്‌സ്, വാഴക്കാട് പോലീസ്, കോസ്‌റ്റൽ പോലീസ്, താലൂക്ക് ദുരന്ത നിവാരണ സമിതി എന്നിവയുടെ നേതൃത്വത്തിലാണ് തിരച്ചിൽ നടത്തിയത്.

Read Also: ഹാരിസൺ കമ്പനി ഉൾപ്പെടെ കയ്യേറിയ ഭൂമി തിരിച്ചുപിടിക്കാൻ ഒരുങ്ങി സർക്കാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE