മയക്കുവെടിയേറ്റ നരഭോജി കടുവ കാട്ടിലേക്ക് കടന്നു; തിരച്ചിൽ ഊർജിതം

By Desk Reporter, Malabar News
cannibity-tiger entered to the forest
Ajwa Travels

ചെന്നൈ: തമിഴ്‌നാട് നീലഗിരിയില്‍ മയക്കുവെടിയേറ്റ നരഭോജി കടുവ കാട്ടിനുളളിലേക്ക് കടന്നു. ജനവാസ കേന്ദ്രത്തിൽ ഇറങ്ങിയ കടുവയെ രണ്ടാഴ്‌ചത്തെ ശ്രമത്തിനൊടുവിലാണ് മയക്കുവെടി വെക്കാനായത്. പ്രദേശത്തെ നാലുപേരെയും ഇരുപതോളം വളര്‍ത്തു മൃഗങ്ങളെയും ഇതിനോടകം കടുവ കൊലപ്പെടുത്തിയിട്ടുണ്ട്.

കടുവയെ പിടികൂടാന്‍ നീലഗിരിയില്‍ നിരവധി പ്രക്ഷോഭങ്ങള്‍ നടന്നിരുന്നു. തുടര്‍ന്ന് വനം വകുപ്പിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ മാസം 24 മുതല്‍ കടുവയെ പിടികൂടാനുളള ശ്രമങ്ങള്‍ ആരംഭിച്ചു. 15 ദിവസമായി 160 പേരടങ്ങുന്ന സംഘമാണ് കടുവയെ പിടികൂടാൻ തിരച്ചിൽ നടത്തുന്നത്.

ഇതിനിടെ മുതുമല വന്യജീവി സങ്കേതത്തിനകത്ത് കടുവയെ കണ്ടെത്തിയിരുന്നെങ്കിലും തിരച്ചിൽ സംഘത്തെ കണ്ടയുടന്‍ ഓടി രക്ഷപ്പെടുകയായിരുന്നു. കടുവയെ വെടിവെച്ചു കൊല്ലാന്‍ തമിഴ്‌നാട് വനം വകുപ്പ് ഉത്തരവിട്ടിരുന്നു. എന്നാല്‍ വെടിവെച്ചു കൊല്ലേണ്ട എന്നാണ് തമിഴ്‌നാട് ഹൈക്കോടതി വിധി. കടുവയെ വെടിവെച്ചു കൊല്ലാനായി തമിഴനാട് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഇറക്കിയ ഉത്തരവിനെതിരെ സമര്‍പ്പിച്ച ഹരജിയിലായിരുന്നു കോടതി വിധി.

Most Read:  ആഗോള പട്ടിണി സൂചിക 2021; പാകിസ്‌ഥാനും ബംഗ്ളാദേശിനും പിന്നിലായി ഇന്ത്യ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE