ഉമ്മൻചാണ്ടിയെ വധിക്കാൻ ശ്രമിച്ച കേസ്; മൂന്ന് പ്രതികൾ കുറ്റക്കാരെന്ന് കോടതി

By Trainee Reporter, Malabar News
oommen chandy

കൊച്ചി: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ വധിക്കാൻ ശ്രമിച്ച കേസിൽ മൂന്ന് പ്രതികൾ കുറ്റക്കാരാണെന്ന് കണ്ണൂർ സബ് കോടതി വിധിച്ചു. ദീപക്, സിഒടി നസീർ, ബിജു പറമ്പത്ത് എന്നിവരെയാണ് കോടതി കുറ്റക്കാരാണെന്ന് വിധിച്ചത്. 110 പ്രതികളെ വെറുതെ വിടുകയും ചെയ്‌തു. മുൻ എംഎൽഎമാരായ സി കൃഷ്‌ണൻ, കെകെ നാരായണൻ എന്നിവരടക്കം 113 പേരായിരുന്നു കേസിലെ പ്രതികൾ.

2013 ഒക്‌ടോബർ 27ന് കണ്ണൂരിൽ ആയിരുന്നു സംഭവം. കാറിന് നേരെയുണ്ടായ കല്ലേറിൽ ചില്ല് തകർന്ന് ഉമ്മൻചാണ്ടിക്ക് പരിക്കേറ്റിരുന്നു. പ്രതികൾക്കെതിരെ രണ്ടു വകുപ്പ് മാത്രമാണ് കോടതിയിൽ തെളിഞ്ഞത്. ആയുധം കൊണ്ട് പരിക്കേൽപ്പിക്കൽ, പൊതുമുതൽ നശിപ്പിക്കൽ എന്നീ രണ്ടു വകുപ്പുകളാണ് പ്രതികൾക്ക് എതിരെ തെളിയിക്കാൻ കഴിഞ്ഞത്.

വധശ്രമം, ഗൂഢാലോചന, പോലീസിനെ ആക്രമിച്ചു പരിക്കേൽപ്പിക്കൽ അടക്കമുള്ള വകുപ്പുകൾ തെളിയിക്കാനായില്ല. ശിക്ഷിക്കപ്പെട്ട ദീപക്, സിഒടി നസീർ എന്നിവരെ സിപിഎം പുറത്താക്കിയവരാണ്. അച്ചടക്ക നടപടിയുടെ പേരിലായിരുന്നു പുറത്താക്കൽ.

Most Read: കാപികോ റിസോർട്ട്; പൊളിക്കാനുള്ള കാലാവധി ഇന്ന് അവസാനിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE