കേന്ദ്രം പക വീട്ടുകയാണ്; തടഞ്ഞു വച്ചത് മനപൂര്‍വം; അരവിന്ദ് കെജ്‌രിവാള്‍

By Syndicated , Malabar News
Aravind kejriwal_ Delhi cm_Malabar news
Ajwa Travels

ന്യൂഡെല്‍ഹി: കര്‍ഷകരെ അറസ്‌റ്റ് ചെയ്‌ത്  തടവിലാക്കാന്‍ സ്‌റ്റേഡിയങ്ങള്‍ വിട്ടു നല്‍കാത്തതില്‍ കേന്ദ്രം തന്നോട് പക തീര്‍ക്കുകയാണെന്ന് അരവിന്ദ് കെജ്‌രിവാള്‍. കര്‍ഷക പ്രതിഷേധത്തിനൊപ്പം അണിചേരാനിരുന്ന  തന്നെ കേന്ദ്രം  മനപൂര്‍വം പോകാന്‍ അനുവദിച്ചില്ലെന്നും ഡെല്‍ഹി മുഖ്യമന്ത്രി പറഞ്ഞു.

‘ഞാന്‍ ഇന്ന് കര്‍ഷകരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഒരു സാധാരണ മനുഷ്യനെന്ന നിലയില്‍ ഡെല്‍ഹി അതിര്‍ത്തിയിലേക്ക് പോകാനിരുന്നതാണ്. ഞാന്‍ പോകുമെന്നറിഞ്ഞ് കേന്ദ്രം എന്നെ മനപൂര്‍വം പുറത്തിറങ്ങാന്‍ അനുവദിച്ചില്ല,’ കെജ്‌രിവാള്‍ പറഞ്ഞു. എന്നാല്‍ ഡെല്‍ഹി മുഖ്യമന്ത്രി വീട്ടുതടങ്കലില്‍ ആണെന്ന വാര്‍ത്ത ബിജെപി നിഷേധിച്ചു.

അതേസമയം കര്‍ഷക പ്രതിഷേധം ഏതുവിധേനയും  അടിച്ചമര്‍ത്താനുള്ള ശ്രമം കേന്ദ്ര സര്‍ക്കാര്‍ തുടരുകയാണ്. കര്‍ഷക സമരത്തില്‍ പങ്കെടുക്കാന്‍ ഇറങ്ങവേ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ പൊലീസ് കസ്‌റ്റഡിയില്‍ എടുത്തിരുന്നു. കൂടാതെ ഇടത് നേതാക്കളായ കെകെ രാഗേഷ്, കൃഷ്‌ണപ്രസാദ്  എന്നിവരെയും കരുതല്‍ തടങ്കല്‍ എന്ന പേരില്‍ കസ്‌റ്റഡിയില്‍ എടുത്തു.

Read also: രാഹുല്‍ ഗാന്ധിക്ക് മല്ലിയും ഉലുവയും തിരിച്ചറിയാമോ; ബിജെപി നേതാവ് വിജയ് രൂപാണി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE