വിമാനനിരക്ക് കുറയ്‌ക്കാൻ കേന്ദ്രത്തിന്റെ അടിയന്തര ഇടപെടൽ വേണം; മുഖ്യമന്ത്രി

By News Desk, Malabar News
CM calls for investors' meeting in Telangana
Ajwa Travels

തിരുവനന്തപുരം: രാജ്യവ്യാപക ലോക്ക്‌ഡൗണിൽ നാട്ടിലകപ്പെട്ട് പോയ പ്രവാസികളുടെ മടക്കത്തിന് ആവശ്യമായ സൗകര്യങ്ങള്‍ ചെയ്‌ത്‌ കൊടുക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു. വിമാനനിരക്ക് കുത്തനെ വർധിപ്പിച്ചിരിക്കുന്ന സാഹചര്യത്തില്‍ പ്രവാസികളുടെ മടക്കത്തിന് കേന്ദ്രസര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കത്തയച്ചിരിക്കുന്നത്.

കോവിഡ് മഹാമാരി കാലത്ത് തൊഴിലില്ലാതെ ദുരിതമനുഭവിച്ചവരാണ് നമ്മുടെ പ്രവാസി സഹോദരങ്ങള്‍. വിമാന നിരക്ക് രണ്ടും മൂന്നും മടങ്ങ് കുത്തനെ കൂടിയ സാഹചര്യത്തില്‍ ഇവരുടെ മടങ്ങിപ്പോക്കിന് കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍ അനിവാര്യമായിരിക്കുന്നു. പ്രവാസി സഹോദരങ്ങളുടെ സുരക്ഷിതമായ പുനരധിവാസം രാജ്യത്തിന്റെ സമ്പദ്‌ഘടനയുടെ മുന്നോട്ടുപോക്കിന് കൂടി അത്യന്താപേക്ഷിതമാണ്. ഇതെല്ലാം കണക്കിലെടുത്ത് കേന്ദ്രസര്‍ക്കാര്‍ വിമാന നിരക്ക് കുറയ്‌ക്കാനുള്ള അടിയന്തര നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു.

Also Read: ‘വിളിപ്പിച്ചത് നന്നായി’ എന്ന് കുഞ്ഞാലിക്കുട്ടി; ഇഡിയുടെ ചോദ്യംചെയ്യൽ പൂർത്തിയായി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE