കസ്‌റ്റംസിന് എതിരായ പരാതി എത്തിക്‌സ് കമ്മിറ്റിക്ക് കൈമാറി

By Staff Reporter, Malabar News
ethics committee
Representational Image
Ajwa Travels

തിരുവനന്തപുരം: റാന്നി എംഎല്‍എ രാജു എബ്രഹാം കസ്‌റ്റംസിനെതിരെ നല്‍കിയ അവകാശ ലംഘന പരാതി സ്‌പീക്കര്‍ പി ശ്രീരാമകൃഷ്‌ണന്‍ നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റിക്ക് വിട്ടു. സ്‌പീക്കറുടെ അസിസ്‌റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പന്റെ ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് നിയമസഭാ സെക്രട്ടറിക്ക് അയച്ച കത്ത് മാദ്ധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കി എന്ന പരാതിയാണ് എത്തിക്‌സ് കമ്മിറ്റിക്ക് വിട്ടത്.

കസ്‌റ്റംസ് ഉദ്യോഗസ്‌ഥരായ വസന്ത ഗണേശന്‍, സുമിത് കുമാര്‍, കെ സലില്‍ എന്നിവര്‍ക്ക് എതിരെയാണ് ആരോപണം.

സഭാ ചട്ടങ്ങള്‍ ദുര്‍വ്യാഖ്യാനിച്ചാണ് സെക്രട്ടറിക്കുള്ള കസ്‌റ്റംസിന്റെ കത്തെന്ന് പരാതിയില്‍ പറയുന്നു. മാത്രവുമല്ല കസ്‌റ്റംസ് നടപടി സഭയുടെ അവകാശങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റമാണ് എന്നും പരാതി ചൂണ്ടിക്കാട്ടുന്നു.

രാജു എബ്രഹാം എംഎല്‍എക്ക് പുറമെ ജയിംസ് മാത്യു എംഎല്‍എ നല്‍കിയ മറ്റൊരു പരാതിയും എത്തിക്‌സ് കമ്മിറ്റിയുടെ പരിഗണനയിലുണ്ട്. ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട അന്വേഷണത്തിന് എതിരെയുള്ള പരാതിയാണ് ജയിംസ് മാത്യു എംഎല്‍എ സമര്‍പ്പിച്ചത്.

Read Also: സംസ്‌ഥാനത്ത് കോവിഡ് വാക്‌സിനേഷന്‍ 4 ദിവസങ്ങളില്‍; ഇതുവരെ പാർശ്വഫലങ്ങൾ റിപ്പോർട് ചെയ്‌തിട്ടില്ല; മന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE