സമയം നഷ്‌ടപ്പെടുത്താതെ വേഗത്തിൽ പുരോഗമിക്കാൻ രാജ്യം തീരുമാനിച്ചു കഴിഞ്ഞു; പ്രധാനമന്ത്രി

By Staff Reporter, Malabar News
Narendra-Modi
പ്രധാനമന്ത്രി നരേന്ദ്ര മോദി
Ajwa Travels

ന്യൂഡെൽഹി: അതിവേഗം പുരോഗമിക്കണമെന്നും സമയം പാഴാക്കാനുമില്ലെന്ന തീരുമാനം രാജ്യം കൈക്കൊണ്ടു കഴിഞ്ഞതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്ര ബജറ്റിനെ പുകഴ്‌ത്തിയ പ്രധാനമന്ത്രി ഇക്കൊല്ലത്തെ ബജറ്റിന് ലഭിച്ച പോസിറ്റീവ് പ്രതികരണങ്ങൾ രാജ്യത്തിന്റെ മനോഭാവത്തെയാണ് സൂചിപ്പിക്കുന്നതെന്നും ചൂണ്ടിക്കാട്ടി. നീതി ആയോഗിന്റെ ആറാമത് ഗവേണിങ് കൗൺസിൽ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തിന്റെ മനോഭാവം ചിട്ടപ്പെടുത്തുന്നതിൽ യുവാക്കൾ നിർണായക പങ്കു വഹിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

കൂടാതെ കോവിഡ് പ്രതിരോധത്തിലും രാജ്യത്തെ വികസനത്തിലും കേന്ദ്രസർക്കാരും സംസ്‌ഥാനങ്ങളും യോജിച്ച് പ്രവർത്തിച്ചെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് പ്രതിസന്ധി ഘട്ടത്തിലും ലോകത്തിനു മുന്നിൽ മികച്ച പ്രതിച്ഛായ സൃഷ്‌ടിക്കാൻ ഇന്ത്യക്ക് കഴിഞ്ഞുവെന്നും പ്രധാനമന്ത്രി വ്യക്‌തമാക്കി. കേന്ദ്രവും സംസ്‌ഥാനങ്ങളും തമ്മിലുള്ള സഹകരണമാണ് ഇന്ത്യയുടെ വികസനത്തിന് അടിസ്‌ഥാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘കോവിഡ് കാലത്ത് എങ്ങനെയാണ് കേന്ദ്രവും സംസ്‌ഥാനങ്ങളും യോജിച്ച് പ്രവർത്തിച്ചതെന്ന് നമ്മൾ കണ്ടതാണ്, ലോകത്തിനു മുന്നിൽ ഇന്ത്യക്ക് മികച്ച പ്രതിച്ഛായ സൃഷ്‌ടിക്കുന്നതിലും നാം വിജയിച്ചു,’ പ്രധാനമന്ത്രി പറഞ്ഞു.

Read Also: സേനാ പിൻമാറ്റം; ഇന്ത്യ-ചൈന കമാൻഡർതല ചർച്ച ഇന്ന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE