സംവിധായകരാണ് പോസ്‌റ്ററിലെ താരങ്ങൾ; ഡോക്‌ടർ മാത്യു മാമ്പ്രയുടെ ‘ചെരാതുകൾ’ പ്രേക്ഷകരിലേക്ക്

By Desk Reporter, Malabar News
Cherathukal Movie

ആറ് പുതുമുഖ സംവിധായകരെ കോർത്തിണക്കി ഡോക്‌ടർ മാത്യു മാമ്പ്ര നിർമിച്ച് പുറത്തിറക്കുന്ന ‘ചെരാതുകൾ’ സിനിമ ഏപ്രിൽ മാസം അവസാനത്തോടെ തിയേറ്ററുകളിൽ എത്തുകയാണ്. ആറു സംവിധായകരും, ഛായാഗ്രഹകരും, ചിത്രസംയോജകരും, സംഗീത സംവിധായകരും ഉൾപ്പടെ ഏതാണ്ട് നൂറിൽപ്പരം യുവ സാങ്കേതിക വിദഗ്‌ധർ ഒരുമിക്കുന്നതാണ് ചിത്രം.

ഈ ചിത്രത്തിന്റെ പ്രചരണ പോസ്‌റ്ററിൽ താരങ്ങളുടേതിന് പകരം സംവിധായകരുടെ ഫോട്ടോകൾ ഉൾപ്പെടുത്തിയാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. അസോസിയേറ്റ് ആയി പല പ്രമുഖ സംവിധായകരുടെയും കൂടെ പ്രവർത്തിച്ചിട്ടുള്ള ആറു സ്വതന്ത്ര-പുതുമുഖ-യുവസംവിധായക പ്രതിഭകളെ കോർത്തിണക്കിയാണ് മാമ്പ്ര ഫൗണ്ടേഷന്റെ ബാനറിൽ ഡോക്‌ടർ മാത്യു മാമ്പ്ര ‘ചെരാതുകൾ’ എന്ന ആന്തോളജി നിർമിച്ചിരിക്കുന്നത്.

ജനുവരിയില്‍ ഷൂട്ടിംഗ് പൂര്‍ത്തിയായ ചിത്രത്തിന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ ലോക വനിതാ ദിനത്തിൽ ഉണ്ണി മുകുന്ദൻ, മാലാ പാർവതി, മെറീന മൈക്കൾ, ബാദുഷ, കണ്ണൻ താമരക്കുളം, അഞ്ജലി നായർ എന്നിവരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ പുറത്തിറക്കിയിരുന്നു.

മറീന മൈക്കിൽ, ആദിൽ ഇബ്രാഹിം, മാല പാർവതി, മനോഹരി ജോയ്, ദേവകി രാജേന്ദ്രൻ, പാർവതി അരുൺ, ശിവജി ഗുരുവായൂർ, ബാബു അന്നൂർ എന്നിവരാണ് അഭിനേതാക്കളായി അണിനിരക്കുന്നത്. രണ്ട് മണിക്കൂറും പതിനഞ്ചു മിനിട്ടും നീളുന്ന ചിത്രം മനോഹരമായ ദൃശ്യാനുഭവം ആണെന്ന് പ്രവ്യൂ കണ്ടവർ സാക്ഷ്യപ്പെടുത്തുന്നു.

Cheraathukal Movie Womens Day Poster
ലോക വനിതാ ദിനത്തിൽ പുറത്തിറങ്ങിയ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ

വിധു പ്രതാപ്, നിത്യ മാമ്മൻ, ഇഷാൻ ദേവ് എന്നിവർ ആലപിച്ച മനോഹരമായ ഗാനങ്ങൾ ചാനലുകളിലൂടെ ഉടൻതന്നെ പ്രേക്ഷകരുടെ ആസ്വാദനത്തിനായി ലഭ്യമാക്കും. ജോസ്‌കുട്ടി ഉള്‍പ്പടെ ആറു ഛായാഗ്രഹകരും, സിആര്‍ ശ്രീജിത്ത് അടങ്ങുന്ന ആറു ചിത്രസംയോജകരും ഒരുമിക്കുന്ന ചിത്രത്തിന്റെ പിആർഒ പി ശിവപ്രസാദും, ഡിജിറ്റൽ മാർക്കറ്റിംഗ്- ഓൺപ്രൊ എന്റര്‍ടൈന്‍മെന്റ്‌സുമാണ്.

പൂർണ്ണ വായനയ്ക്ക്

Most Read: ‘സ്‌ത്രീകൾ എന്ത് ധരിക്കുന്നു എന്നതിനെക്കുറിച്ച് രാഷ്‌ട്രീയക്കാര്‍ അഭിപ്രായം പറയേണ്ടതില്ല’; സ്‌മൃതി ഇറാനി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE